പാനായിക്കുളം കേസ്: ജയില്‍മോചിതര്‍ക്ക് ജന്മനാടിന്റെ സ്വീകരണം നാളെ
സ്വീകരണ പരിപാടി റിട്ട. മജിസ്‌ട്രേറ്റ് മുഹമ്മദ് ത്വാഹ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ നാസര്‍ മഅ്ദനി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വീകരണ പരിപാടിയില്‍ സംസാരിക്കും. അഡ്വ.കെ പി മുഹമ്മദ് ഷരീഫ്,അഡ്വ.വി.എസ്.സലീം, അഡ്വ.എസ് ഷാനവാസ്, മുഹമ്മദ് നദീര്‍ മൗലവി, റാസിക് റഹീം എന്നിവരും സ്വീകരണ യോഗത്തില്‍ സംസാരിക്കും.

ഈരാറ്റുപേട്ട: പാനായിക്കുളം കേസില്‍ ഹൈക്കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് ജയില്‍മോചിതരായ യുവാക്കള്‍ക്ക് ജന്മനാടിന്റെ സ്വീകരണം 26ന് വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട ഹയാത്തുദ്ദീന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സ്വീകരണ പരിപാടി റിട്ട. മജിസ്‌ട്രേറ്റ് മുഹമ്മദ് ത്വാഹ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ നാസര്‍ മഅ്ദനി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വീകരണ പരിപാടിയില്‍ സംസാരിക്കും. അഡ്വ.കെ പി മുഹമ്മദ് ഷരീഫ്,അഡ്വ.വി.എസ്.സലീം, അഡ്വ.എസ് ഷാനവാസ്, മുഹമ്മദ് നദീര്‍ മൗലവി, റാസിക് റഹീം എന്നിവരും സ്വീകരണ യോഗത്തില്‍ സംസാരിക്കും. ഷമ്മാസ് ജസ്റ്റിസ് ഫോര്‍ ഷിബിലി, ഷാദുലി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ഒരു വ്യാഴവട്ടക്കാലം നീണ്ട നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ അലച്ചിലിനിടയില്‍ ഞങ്ങളോടൊപ്പമായിരുന്നു ഞങ്ങളുടെ സ്വന്തം നാടെന്ന് ജയില്‍ മോചിതനായ റാസിക് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഞങ്ങളുടെ നാടിന്. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം നിന്നവരില്‍ മതപണ്ഡിതരുണ്ട്, രാഷ്ട്രീയക്കാരുണ്ട്, സാമൂഹിക പ്രവര്‍ത്തകരുണ്ട്, സാധാരണക്കാരായ നാട്ടിലെ മുഴുവന്‍ പൊതു ജനങ്ങളുമുണ്ട്. നിങ്ങളോരോരുത്തരോടുമൊപ്പം ഞങ്ങളുടെ മോചനത്തിനായി നോമ്പു നോറ്റും, ദാനം ചെയ്തും, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പകലിരവുകളില്‍ പ്രാര്‍ഥിച്ചും അവര്‍ നേടിത്തന്നതാണീ ജയില്‍ മോചനമെന്നും റാസിക് പറഞ്ഞു.
പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി സെമിനാര്‍ സംഘടിപ്പിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് എന്‍ഐഎ കോടതി റാസിഖിനും ശാദുലിക്കും 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍, കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിടുകയായിരുന്നു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT