പാലത്തായി കേസ് അട്ടിമറി: ന്യൂനപക്ഷ കമ്മീഷന് എസ്ഡിപിഐ പരാതി നല്കി
ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ എന്നിവരാണ് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി കെ ഹനീഫ മുമ്പാകെ പരാതി നല്‍കിയത്.ഐ ജി ശ്രീജിത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് പരാതി.
കൊച്ചി : പാലത്തായി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഐജി ശ്രീജിത്തിനെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ എന്നിവര്‍ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി കെ ഹനീഫ മുമ്പാകെ പരാതി നല്കി.ഐജി ശ്രീജിത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് പരാതി.ഇരയായ കുട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും, മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി കേസ് അട്ടിമറിക്കാന്‍ ഐജി ശ്രീജിത്ത് ശ്രമിച്ചെന്ന് എസ്ഡിപിഐ നല്കിയ പരാതിയില്‍ കുറ്റപ്പെടുത്തി.ബിജെപി നേതാവ് പ്രതിയായ പാലത്തായി കേസ് പുനരന്വേഷിക്കാന്‍ നടപടിയെടുക്കണം.കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ഐ ജി ശ്രീജിത്ത് നേരത്തെ തന്നെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണെന്നും എസ്ഡിപി ഐ നേതാക്കള്‍ ആരോപിച്ചു
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT