Kerala

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തല്‍ തുടങ്ങി

.കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് ആദ്യ ഘട്ടം രേഖപ്പെടുത്തിയത്. അടുത്ത ദിവസം കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തല്‍ തുടങ്ങി
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം തകര്‍ന്ന സംഭവം അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു.കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് ആദ്യ ഘട്ടം രേഖപ്പെടുത്തിയത്.

അടുത്ത ദിവസം കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണ സാമഗ്രികളുടെ സാമ്പിളുകള്‍ വിജിലന്‍സ് നേരത്തേ ശേഖരിച്ചിരുന്നു. ഇത് സെന്‍ട്രല്‍് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം അടുത്തയാഴ്ച ലഭിക്കും. ഇത് ലഭിച്ചതിനു ശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കും.ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളുവെന്നാണ് വിവരം.

വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. നേരത്തെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ടാറിങ് പൂര്‍ണമായും നീക്കം ചെയ്തു. എത്രയും വേഗം ടാറിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം മൂന്നുമാസം അടച്ചിടണമെന്നും മഴക്കാലത്തിനു ശേഷം രണ്ടാംഘട്ട ജോലികള്‍ ചെയ്യണമെന്നുമാണ് പരിശോധന നടത്തിയ ചെന്നൈ ഐഐടി സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം മൂന്നു വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പ് തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ ക്രമക്കേടുമൂലമാണെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it