Big stories

നിര്‍മാണത്തിലെ ക്രമക്കേട്;പാലാരിവട്ടം മേല്‍പാലം വീണ്ടും വിദഗ്ദ സംഘം പരിശോധിക്കും

വരും ദിവസങ്ങളില്‍ തന്നെ പരിശോധന നടക്കുമെന്നാണ് വിവരം. ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ദരെയടക്കം ഉള്‍പ്പെടുത്തിയാണ് പരിശോധന. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ എതാനും ദിവസം മുമ്പ് പാലം പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് വിദഗ്ദ സംഘം വീണ്ടും പരിശോധനയ്ക്കായി എത്തുന്നത്. ഇവരുടെ കൂടി റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണോ അതോ നിലവിലെ പാലം അറ്റകുറ്റപ്പണിയിലൂടെ ബലപ്പെടുത്തി ഉപയോഗിക്കാന്‍ കഴിയുമോയെന്നത് സര്‍ക്കാര്‍ തീരൂമാനിക്കുകയുള്ളുവെന്നാണ് വിവരം

നിര്‍മാണത്തിലെ ക്രമക്കേട്;പാലാരിവട്ടം മേല്‍പാലം വീണ്ടും വിദഗ്ദ സംഘം പരിശോധിക്കും
X

കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പാലം വിദഗ്ധ സംഘം വീണ്ടും പരിശോധിക്കും. വരും ദിവസങ്ങളില്‍ തന്നെ പരിശോധന നടക്കുമെന്നാണ് വിവരം. ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ദരെയടക്കം ഉള്‍പ്പെടുത്തിയാണ് പരിശോധന. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ എതാനും ദിവസം മുമ്പ് പാലം പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് വിദഗ്ദ സംഘം വീണ്ടും പരിശോധനയ്ക്കായി എത്തുന്നത്. ഇവരുടെ കൂടി റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണോ അതോ നിലവിലെ പാലം അറ്റകുറ്റപ്പണിയിലൂടെ ബലപ്പെടുത്തി ഉപയോഗിക്കാന്‍ കഴിയുമോയെന്നത് സര്‍ക്കാര്‍ തീരൂമാനിക്കുകയുള്ളുവെന്നാണ് വിവരം.

അതിനിടയില്‍ പാലം നിര്‍മാണത്തിലെ ക്രമക്കേട് പരിശോധിക്കുന്ന വിജിലന്‍സ് സംഘം കരാര്‍ കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്.നിര്‍മ്മാണ കമ്പനിക്ക് പുറമെ കിറ്റ്കോയിലെയടക്കം 17 ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കണമെന്ന ശുപാര്‍ശയാണ് വിജിലന്‍സ് നല്‍കിയിട്ടുള്ളത് .സംഘം ആദ്യം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ നിയമപരമായ നിലനില്‍പ്പുണ്ടോയെന്ന സംശയം ഉയര്‍ന്ന പശ്ചാതല ത്തിലാണ് വിദഗ്ദ്ധ സംഘത്തെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ടം പരിശോധന നടത്തുക.പിടിച്ചെടുത്ത രേഖകളുടെ പരിശോധനയില്‍ ലഭിക്കുന്ന തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പുതിയ പരിശോധന. റെയ്ഡില്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കമ്പനിയുടെ കംപ്യൂട്ടറില്‍ നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. രാഷ്ട്രീയ നേതൃത്വത്തിന് പണം നല്കിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല .കമ്പനിയുടമയെ ചോദ്യം ചെയ്താലേ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളുവെന്ന് വിജിലന്‍സ് പറയുന്നു.

Next Story

RELATED STORIES

Share it