Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്:താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്;പാര്‍ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മല്‍സരിക്കും

പാലം നിര്‍മാണ കരാര്‍ കമ്പനിയില്‍ നിന്നും താന്‍ പണം വാങ്ങിയെന്നത് വിജിലന്‍സ് ഉണ്ടാക്കിയ കഥയാണ്.അറസ്റ്റു ചെയ്യാന്‍ ഒരു കഥയുണ്ടാക്കണമല്ലോയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.താന്‍ മല്‍സരിക്കണോയെന്ന് പാര്‍ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്.പാര്‍ടി എന്തു പറഞ്ഞാലും താന്‍ അനുസരിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസ്:താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്;പാര്‍ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മല്‍സരിക്കും
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം കൊച്ചിയില്‍ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നൂ അദ്ദേഹം.കൃത്യമായി ഉണ്ടാക്കിയ തിരക്കഥയനുസരിച്ചാണ് തന്നെ അറസ്റ്റു ചെയ്തത്. തന്നെ അറസ്റ്റു ചെയ്യുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞല്ല തലേ ദിവസം ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും ഇബ്രാഹിംകുഞ്ഞ് ചോദ്യത്തിന് മറുപടിയായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുമ്പോള്‍ കുടുതല്‍ കാര്യങ്ങള്‍ മനസിലാകും. പാലം നിര്‍മാണ കമ്പനിയില്‍ നിന്നും താന്‍ പണം വാങ്ങിയെന്നത് വിജിലന്‍സ് ഉണ്ടാക്കിയ കഥയാണ്.അറസ്റ്റു ചെയ്യാന്‍ ഒരു കഥയുണ്ടാക്കണമല്ലോയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ആദ്യം ഉണ്ടാക്കിയ കഥ അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ കഥയുണ്ടാക്കിയത്.താന്‍ രണ്ടു തവണ മന്ത്രിയും 20 കൊല്ലം എംഎല്‍എയുമായ വ്യക്തിയാണ്.ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍ ആ ഗവണ്‍മെന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു സ്റ്റേഷന്‍ ഹൗസ് ഓഫിസറും ഒരു റൈറ്ററും ഉണ്ടെങ്കില്‍ ഏതു കൊലകൊമ്പനെയും അറസ്റ്റു ചെയ്യാനും കേസില്‍കുടുക്കാനും കഴിയുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സര രംഗത്തുണ്ടാകുമോയെന്ന ചോദ്യത്തിന് അത് താനല്ല പാര്‍ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. താനോ തന്റെ പാര്‍ടിയോ മല്‍സരിച്ചാല്‍ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിന്റെ പേരില്‍ ഒരിക്കലും തോല്‍ക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.പല മല്‍സരങ്ങളും നടന്നതാണല്ലോ അപ്പോഴൊന്നും തോറ്റില്ലല്ലോയെന്നും ഇബ്രാഹിംകുഞ്ഞ് ചോദിച്ചു. താന്‍ മല്‍സരിക്കണോയെന്ന് പാര്‍ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്.പാര്‍ടി എന്തു പറഞ്ഞാലും താന്‍ അനുസരിക്കും.താന്‍ വീണ്ടും മല്‍സരിച്ചാല്‍ അത് യുഡിഎഫിന് ബാധ്യതയാകില്ലെന്നും അത്തരത്തില്‍ തനിക്ക് ആശങ്കയില്ലെന്നും ചോദ്യത്തിന് മറുപടിയായി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Next Story

RELATED STORIES

Share it