Kerala

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: ഗൂഡാലോചന നടന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് വിജിലന്‍സ്; പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

ടി ഒ സൂരജിനെക്കൂടാതെ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍ , റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളാണ് കോടതി വിധി പറയാന്‍ മാറ്റിയത് . പാലാരവിട്ടം പാലം അഴിമതിയില്‍ ഗുഡാലോചന നടന്നിട്ടുണ്ടന്ന് വിജിലന്‍സ് ആവര്‍ത്തിച്ചു .ഗുഡാലോചനയുടെ മുഖ്യ സൂത്രധാരന്‍ കരാര്‍ കമ്പനി എം ഡി സുമിത് ഗോയലാണ് .പിടിച്ചെടുത്ത സുമിത് ഗോയലിന്റെ ലാപ് ടോപ് സിഡാക്കില്‍ പരിശോധനക്ക് നല്‍കിയിരിക്കുകയാണ്. ലാപ് ടോപ്പ് തുറക്കാന്‍ കഴിയുന്നില്ലന്നും തുറന്നാല്‍ ഡാറ്റ നഷ്ടപ്പെടുമെന്നും വിജിലന്‍സ് അറിയിച്ചു. പാസ് വേഡ് ജീവനക്കാര്‍ നല്‍കുന്നില്ലന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: ഗൂഡാലോചന നടന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് വിജിലന്‍സ്; പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ രണ്ടാമത്തെ ജാമ്യാപേക്ഷകള്‍ വിധി പറയാന്‍ ഹൈക്കോടതി മാറ്റി . കേസില്‍ വാദം പൂര്‍ത്തിയായി . സൂരജിനെക്കൂടാതെ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍ , റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളാണ് കോടതി വിധി പറയാന്‍ മാറ്റിയത് . പാലാരവിട്ടം പാലം അഴിമതിയില്‍ ഗുഡാലോചന നടന്നിട്ടുണ്ടന്ന് വിജിലന്‍സ് ആവര്‍ത്തിച്ചു .ഗുഡാലോചനയുടെ മുഖ്യ സൂത്രധാരന്‍ കരാര്‍ കമ്പനി എം ഡി സുമിത് ഗോയലാണ് .പിടിച്ചെടുത്ത സുമിത് ഗോയലിന്റെ ലാപ് ടോപ് സിഡാക്കില്‍ പരിശോധനക്ക് നല്‍കിയിരിക്കുകയാണ്. ലാപ് ടോപ്പ് തുറക്കാന്‍ കഴിയുന്നില്ലന്നും തുറന്നാല്‍ ഡാറ്റ നഷ്ടപ്പെടുമെന്നും വിജിലന്‍സ് അറിയിച്ചു.

പാസ് വേഡ് ജീവനക്കാര്‍ നല്‍കുന്നില്ലന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു . പാലം കരാറില്‍ ചുരുക്കപ്പട്ടികയില്‍ എത്തിയത് ആര്‍ ഡി എസ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്നിവരെ കൂടാതെ കല്‍ക്കത്തയില്‍ നിന്നുള്ള കമ്പനിയുമാണ് . ഇവരില്‍ ബിഡില്‍ പങ്കെടുക്കാന്‍ ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച പണം ആര്‍ ഡി എസി നും കല്‍ക്കത്ത കമ്പനിക്കും വേണ്ടി തിരികെ വാങ്ങിയത് ഒരാള്‍ തന്നെയാണന്ന് കണ്ടെത്തിയെന്നും ഗുഡിലോചയുടെ് പ്രധാന തെളിവാണിതെന്നും വിജിലന്‍സ് ചുണ്ടിക്കാട്ടി. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുണ്ടെന്നു വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും വിജിലന്‍സ് കോടിതിയില്‍ ബോധിപ്പിച്ചു. ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനിടയാകുമെന്ന് സര്‍ക്കാരും കോടതിയില്‍ ബോധിപ്പിച്ചു.

Next Story

RELATED STORIES

Share it