Kerala

പാലാരിവട്ടം പാലം: ഭാര പരിശോധന സര്‍ക്കാര്‍ ഭയക്കുന്നതെന്തിനെന്ന് പി ടി തോമസ്

ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. പൊളിക്കാന്‍ തീരുമാനിച്ച പാലത്തിന്റെ ഭാര പരിശോധന നടത്തുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് തടസം നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. ഇതിന് സര്‍ക്കാരിന് ചെലവ് വരുന്നില്ല. കരാറുകാരന്റെ ചെലവില്‍ ഭാര പരിശോധന നടത്തണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.ഒന്നുകില്‍ പാലത്തിന് ബലക്ഷയമുണ്ട് എന്ന് സര്‍ക്കാര്‍ സമ്മതിക്കണം. അങ്ങിനെയെങ്കില്‍ ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി പൊളിക്കണമെങ്കില്‍ പൊളിച്ച് പുതിയത് പണിയണം. അതിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന പരിശോധനയോട് സര്‍ക്കാര്‍ സഹകരിക്കണം. അതല്ലെങ്കില്‍ പാലത്തിന് യാതൊരു തകരാറും ഇല്ല എന്ന് ജനങ്ങളോട് പറയണം

പാലാരിവട്ടം പാലം: ഭാര പരിശോധന സര്‍ക്കാര്‍ ഭയക്കുന്നതെന്തിനെന്ന് പി ടി തോമസ്
X

കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്ന് പി ടി തോമസ് എംഎല്‍എ. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. പൊളിക്കാന്‍ തീരുമാനിച്ച പാലത്തിന്റെ ഭാര പരിശോധന നടത്തുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് തടസം നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. ഇതിന് സര്‍ക്കാരിന് ചെലവ് വരുന്നില്ല. കരാറുകാരന്റെ ചെലവില്‍ ഭാര പരിശോധന നടത്തണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.ഒന്നുകില്‍ പാലത്തിന് ബലക്ഷയമുണ്ട് എന്ന് സര്‍ക്കാര്‍ സമ്മതിക്കണം. അങ്ങിനെയെങ്കില്‍ ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി പൊളിക്കണമെങ്കില്‍ പൊളിച്ച് പുതിയത് പണിയണം. അതിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന പരിശോധനയോട് സര്‍ക്കാര്‍ സഹകരിക്കണം. അതല്ലെങ്കില്‍ പാലത്തിന് യാതൊരു തകരാറും ഇല്ല എന്ന് ജനങ്ങളോട് പറയണം.

സ്ഥലം എംഎല്‍എ എന്ന നിലയില്‍ തനിക്കും ഇതുമൂലം യാത്രാ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും സര്‍ക്കാരിന്റെ വ്യക്തമായ നിലപാടറിയാന്‍ അവകാശമുണ്ടെന്നും പി ടി തോമസ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് സമയബന്ധിതമായ പരിപാടി വേണം. പുകമറ സൃഷ്ടിച്ച് നീട്ടിക്കൊണ്ട് പോകാതെ ഇക്കാര്യത്തിലുള്ള ദുരൂഹത അവസാനിപ്പിച്ച് പാലം അടിയന്തിരമായി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.41 കോടി രൂപ മുടക്കി 2016 ഒക്ടോബറില്‍ തുറന്ന പാലം മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അടച്ചിട്ടത് ഗുരുതരമായ പ്രശ്നമാണ്. നിയമസഭയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മദ്രാസ് ഐഐടി അടക്കമുള്ള വിദഗ്ധ ഏജന്‍സികള്‍, വിജിലന്‍സ് തുടങ്ങിയവരെല്ലാം വിശദമായ പരിശോധന നടത്തുകയും അന്വേഷിക്കുകയും ചെയ്തു. എന്നിട്ടും പ്രശ്ന പരിഹാരമുണ്ടാകുന്നില്ല. പഞ്ചവടിപ്പാലം എന്ന പ്രചാരണം കൊടുത്ത് നടപടികള്‍ നീട്ടിക്കൊണ്ടുപോയി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെയാണ് ജനപ്രതിനിധി എന്ന നിലയില്‍ താന്‍ എതിര്‍ക്കുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലമായിരുന്നു ഇടത് മുന്നണിയുടെ മുഖ്യ പ്രചാരണ വിഷയം. അടുത്ത തിരഞ്ഞെടുപ്പിലും ഇത് വിഷയമാക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണോ പാലം നിര്‍മ്മാണം നീട്ടിക്കൊണ്ടു പോകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി ടി തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it