Kerala

പാലാരിവട്ടം മേല്‍പാലം: മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ നടപടിയാവശ്യപ്പെട്ട് എല്‍ഡിഎഫ് ലോംങ്മാര്‍ച്

ഈ മാസം 18 നാണ് മാര്‍ച്ച് നടത്തുകയെന്ന് എല്‍ഡിഎഫ് എറണാകുളം ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു.പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാരിവട്ടത്ത് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലോംങ്മാര്‍ച് നടത്തുന്നത്. സമരത്തിനാധാരമായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമഗ്രമായ നിവേദനം നാളെ രാവിലെ 10-ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ്. ജില്ലാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കു

പാലാരിവട്ടം മേല്‍പാലം: മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ നടപടിയാവശ്യപ്പെട്ട് എല്‍ഡിഎഫ് ലോംങ്മാര്‍ച്
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞു മാറാനാവില്ലെന്നും ഇബ്രാഹിംകുഞ്ഞിനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ലോങ്മാര്‍ച്ചുമായി എല്‍ഡിഎഫ്. ഈ മാസം 18 നാണ് മാര്‍ച്ച് നടത്തുകയെന്ന് എല്‍ഡിഎഫ് എറണാകുളം ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു.പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാരിവട്ടത്ത് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലോംങ്മാര്‍ച് നടത്തുന്നത്. 18-ന് ഉച്ചയ്ക്ക് 2 ന് കുന്നുകര പഞ്ചായത്തിലെ സൗത്ത് അടുവാശ്ശേരിയില്‍ നിന്നും മാര്‍ച് ആരംഭിക്കും. വൈകിട്ട് ഏഴ് മണിയ്ക്ക് കളമശ്ശേരിയില്‍ സമാപിക്കും. 19-ന് രാവിലെ 9.30-ന് ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ലോംങ് മാര്‍ച്ച് ഉച്ചയ്ക്ക് 12.30 മണിയ്ക്ക് പാലാരിവട്ടം സമരപന്തലില്‍ എത്തിച്ചേരും.സമരത്തിനാധാരമായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമഗ്രമായ നിവേദനം നാളെ രാവിലെ 10-ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ്. ജില്ലാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുമെന്നും ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 42 കോടിയലധികം രൂപ ചിലവഴിച്ചാണ് പാലാരിവട്ടം മേല്‍പാലം നിര്‍മാണം പൂത്തിയാക്കിയത്. ഗതാഗതത്തിന് തുറന്നു കൊടുത്ത പാലം രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ തകരുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മെയ് മുതല്‍ പാലം അടച്ചിട്ടിരിക്കുകയാണ്. ചെന്നൈ ഐഐടി യില്‍ നിന്നടക്കമുള്ള വിദഗ്ദ സംഘം നടത്തിയ പരിശോധനയില്‍ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. നിര്‍മാണത്തിലെ അപാകതയും ക്രമക്കേടുമാണ് പാലം തകരാറിലാകാന്‍ കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ഇതനുസരിച്ച് വിജിലന്‍സ് അന്വേഷണം നടത്തിവരികയുമാണ്.സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്തിടെ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം പാലത്തില്‍ പരിശോധന നടത്തി സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചു. 10 മാസം കൊണ്ടേ പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുകയുളളുവെന്നും ഇതിനായി 18 കോടിയിലധികം രൂപ വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരന്നു. പാലത്തിന്റെ 35 ശതമാനത്തോളം പുനര്‍ നിര്‍മിക്കണമെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.തകരാറിലായ സ്പാനുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it