Kerala

വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

പാലാരിവട്ടം ജങ്ഷന് സമീപം ദേശീയ പാതയില്‍ അര്‍ധരാത്രിയോടെയായിരുന്നു അപകടം. റോഡിലൂടെ സമാന്തരമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കും കണ്ടെയ്‌നര്‍ ലോറിക്കുമിടയിലെ ചെറിയ വിടവിലൂടെ ബൈക്ക് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
X

കൊച്ചി: പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചേരാനല്ലൂര്‍ സ്വദേശി ശ്രീനേഷ്(36), തൃക്കാക്കര സ്വദേശി അമീര്‍ നൗഷാദ്(24) എന്നിവരാണ് മരിച്ചത്.പാലാരിവട്ടം ജംങ്ഷന് സമീപം ദേശീയ പാതയില്‍ അര്‍ധരാത്രിയോടെയായിരുന്നു അപകടം. റോഡിലൂടെ സമാന്തരമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കും കണ്ടെയ്‌നര്‍ ലോറിക്കുമിടയിലെ ചെറിയ വിടവിലൂടെ ബൈക്ക് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ശ്രീനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അമീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹവും ഇന്ന് മരിച്ചു. കുണ്ടന്നൂരില്‍ നിന്ന് ചേരാനല്ലൂരിലേക്ക് പോകുകയായിരുന്നു ഇരുവരും

Next Story

RELATED STORIES

Share it