- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇത് ആര്‍എസ്എസ് കാര്യാലയമല്ല..? പാലക്കാട് മുനിസിപ്പാലിറ്റി ഓഫിസാണ്...'ജയ് ശ്രീറാം' ബാനര്‍ കെട്ടിയതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം
പാലക്കാട് നഗരസഭയിലെ ബിജെപിയുടെ വിജയം ആഘോഷിച്ച പ്രവര്‍ത്തകര്‍ നഗരസഭയുടെ മുകളില്‍ക്കയറി 'ജയ് ശ്രീറാം' ബാനര്‍ കെട്ടുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് വിവാദമായത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ നിരവധി പേരാണ് ബിജെപി പ്രവര്‍ത്തകരുടെ നടപടിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ബിജെപി വിജയിച്ചതിന് പിന്നാലെ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകരുടെ നടപടിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനം. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ വിജയം ആഘോഷിച്ച പ്രവര്‍ത്തകര്‍ നഗരസഭയുടെ മുകളില്‍ക്കയറി 'ജയ് ശ്രീറാം' ബാനര്‍ കെട്ടുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് വിവാദമായത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ നിരവധി പേരാണ് ബിജെപി പ്രവര്‍ത്തകരുടെ നടപടിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.
കാവി പുതപ്പിക്കാനും ജയ് ശ്രീറാം ബാനര്‍ കെട്ടാനും ഇത് ആര്‍എസ്എസ് കാര്യാലയമോ അമ്പലമോ അല്ല, ഇത് ജനാധിപത്യമതനിരപേക്ഷ രാഷ്ട്രത്തിലെ പാലക്കാട് നഗരസഭാ ഓഫിസാണെന്ന കാര്യം മറക്കരുതെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നത്. ഇന്ത്യയുടെ മതേതരത്വത്തിന് ബാധിച്ച കാന്‍സറാണ് ബിജെപിയെന്ന് ട്വിറ്റോ ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു തദ്ദേശസ്വയംഭരണ ഓഫിസ്, ജനങ്ങള്‍ തിരഞ്ഞെടുത്തവരുടെ നഗരസഭാ കാര്യാലയത്തില്‍ ചെയ്യുന്ന അതിക്രമങ്ങളാണിത്. നിയമനിര്‍മാണ സഭ, നീതിന്യായ വകുപ്പ് എന്നുവേണ്ട എല്ലാം സംഘിവത്കരിക്കുക. അതാണവരുടെ നയം. നിങ്ങള്‍ ബിജെപിയെ ജയിപ്പിച്ചാല്‍ നടക്കാന്‍ പോവുന്നത് ഇതാണ്.
കേരളത്തിലെ നിയമസഭാ മന്ദിരം ഇവര്‍ ഇങ്ങനെയാക്കും. തിരുവനന്തപുരത്ത് ഇന്ന് സംഘികള്‍ ജയിച്ചിരുന്നെങ്കില്‍ ഇത് അവിടെയും ആവര്‍ത്തിച്ചേനെ. കഴിഞ്ഞയാഴ്ച ബിജെപിക്ക് വോട്ട് ചെയ്ത് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. ബിജെപി തോല്‍ക്കാന്‍ ആഗ്രഹിക്കുന്ന എണ്ണിയാല്‍ തീരാത്ത കാരണങ്ങളില്‍ ഒന്നു മാത്രമാണിതെന്ന് ഗോകുല്‍ ഗോപാലകൃഷ്ണന്‍ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറ്റപ്പെടുത്തി. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുകളില്‍ കയറി ഒരു മതത്തിന്റെ സ്ലോഗനായ ജയ് ശ്രീറാം ഫഌക്‌സ് വിരിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്.
തദ്ദേശതിരഞ്ഞെടുപ്പ് ഒരിടത്ത് ജയിച്ചപ്പോള്‍ ഇങ്ങനെ അപ്പൊ സംസ്ഥാനം മൊത്തം കിട്ടിയാല്‍ എന്താവും അവസ്ഥ എന്ന് ഒന്ന് വെറുതെ ആലോചിച്ച് നോക്കിയാല്‍ മതി. മറ്റൊരു യുപി ആക്കിത്തരും ഇവന്‍മാര്‍. ഈ സ്ഥാനത്ത് മുസ്‌ലിം ലീഗ് ജയിച്ച ഉടന്‍ ഇവിടെ അല്ലാഹു അക്ബര്‍ എന്നു എഴുതി ഒട്ടിച്ചിരുന്നേല്‍ എന്താവുമായിരുന്നു ഇവിടെ കോലാഹലം. ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ച് പ്രസംഗിക്കാന്‍ നിഷ്പക്ഷ സംഘികള്‍ കൂട്ടമായി വന്നേനെ. ഇത് അവര്‍ കണ്ടില്ല, അല്ലേല്‍ കാണില്ല- ഗോകുല്‍ ഗോപാലകൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















