Kerala

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത; മനുഷ്യഭൂപടവുമായി ചളവറയിലെ കുട്ടികള്‍

സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഭൂപടത്തില്‍ 2000 ഓളം കുട്ടികളും അധ്യാപകരും പങ്കാളികളായി.

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത; മനുഷ്യഭൂപടവുമായി ചളവറയിലെ കുട്ടികള്‍
X

പാലക്കാട്: ഞങ്ങള്‍ പോവേണ്ടിവര്വേ ടീച്ചറേ ? എല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍ ചോദിക്കുന്ന ഈ ആശങ്ക നേരിട്ട് കേട്ടുകൊണ്ടിരിക്കുകയാണ് അധ്യാപകര്‍. ഒന്നിന്റെയും പേരില്‍ വിഭജിക്കപ്പെടേണ്ടവരല്ല നമ്മളെന്ന ആശയം കുട്ടികളെ ബോധ്യപ്പെടുത്താനും കുട്ടികളുടെ ആശങ്കകള്‍ പരിഹരിക്കാനും വേണ്ടിയാണ് 54ാം വാര്‍ഷികാഘോഷങ്ങളുടെ കൂടി ഭാഗമായി 'ഒന്നാണ് നമ്മള്‍' എന്ന പേരില്‍ ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഇന്ത്യയുടെ മനുഷ്യഭൂപടം തയ്യാറാക്കിയത്. സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഭൂപടത്തില്‍ 2000 ഓളം കുട്ടികളും അധ്യാപകരും പങ്കാളികളായി.

വെള്ളിയാഴ്ച നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാര്‍ഥമാണ് ഭൂപടം തയ്യാറാക്കിയത്. സ്‌കൂള്‍ മാനേജര്‍ എം പി ബാലന്‍, പ്രധാനാധ്യാപിക പി കെ ജയശ്രീ, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് കോയ മാസ്റ്റര്‍, ഉപപ്രധാനാധ്യാപിക എ സി രജിത, അധ്യാപകരായ പി കെ അനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലായിരുന്നു 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന് പേരിട്ട പരിപാടി.

Next Story

RELATED STORIES

Share it