Kerala

പാലായില്‍ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; ഉണ്ടാകില്ലന്ന് പി ജെ ജോസഫ്

പാലായില്‍  സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; ഉണ്ടാകില്ലന്ന്  പി ജെ ജോസഫ്
X

കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് തന്നെ നടക്കുമെന്ന് ജോസ് കെ മാണി. രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കാനാണ് യുഡിഎഫുമായുള്ള ധാരണ. പട്ടികയില്‍ ഒരാളുടെ പേര് മാത്രമെ ഉണ്ടാകുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമില്ലെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി .

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ മാണിയുടെ നിലപാട് പി ജെ ജോസഫ് തള്ളി. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലന്നും അതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഏഴംഗ സമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് പ്രതികരിച്ചത്.


Next Story

RELATED STORIES

Share it