പാലാ ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎ നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് പി സി തോമസ്

നിലവില്‍ തങ്ങള്‍ക്ക് അനൂകൂലമായ സാഹചര്യമാണ് പാലായില്‍ ഉള്ളത്.ഇക്കാര്യം എന്‍ഡിഎ യോഗത്തില്‍ പാര്‍ടി പറയും.തങ്ങള്‍ക്ക് സീറ്റ് തരികയാണെങ്കില്‍ മല്‍സരിക്കും.കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പില്‍ പാലായില്‍ തന്നോട് മല്‍സരിക്കാന്‍ മുന്നണി ആവശ്യപ്പെട്ടിരുന്നു

പാലാ ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎ നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് പി സി തോമസ്

കൊച്ചി: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ദേശിച്ചാല്‍ മല്‍സരിക്കാന്‍ തയാറാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ തങ്ങള്‍ക്ക് അനൂകൂലമായ സാഹചര്യമാണ് പാലായില്‍ ഉള്ളത്.ഇക്കാര്യം എന്‍ഡിഎ യോഗത്തില്‍ പാര്‍ടി പറയും.തങ്ങള്‍ക്ക് സീറ്റ് തരികയാണെങ്കില്‍ മല്‍സരിക്കും.കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പില്‍ പാലായില്‍ തന്നോട് മല്‍സരിക്കാന്‍ മുന്നണി ആവശ്യപ്പെട്ടിരുന്നു. താന്‍ മല്‍സരിക്കാനും തയാറായിരുന്നു.എന്നാല്‍ ചില വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതിനാലാണ് മല്‍സരിക്കേണ്ടെന്ന് പിന്നീട് തീരുമാനിച്ചത്.നിലവില്‍ അത്തരം സാഹചര്യം തനിക്കില്ല. അതിനാല്‍ മല്‍സരിക്കാന്‍ പറഞ്ഞാല്‍ താന്‍ മല്‍സരിക്കുമെന്നും പി സി തോമസ് പറഞ്ഞു.

RELATED STORIES

Share it
Top