Kerala

നെല്ല് സംഭരണം വൈകുന്നുവെന്ന്; കുട്ടനാട്ടില്‍ പ്രതിഷേധവുമായി കര്‍ഷകര്‍

രണ്ടാം കൃഷി പൂര്‍ത്തിയായ പാടശേഖരങ്ങളിലെ നെല്ലു സംഭരണം വൈകുന്നതിനെതിരെയാണ് സംയുക്ത പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നെല്‍കര്‍ഷകര്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിലിറങ്ങി പ്രതിഷേധിച്ചത്

നെല്ല് സംഭരണം വൈകുന്നുവെന്ന്; കുട്ടനാട്ടില്‍ പ്രതിഷേധവുമായി കര്‍ഷകര്‍
X

ആലപ്പുഴ: നെല്ല് സംഭരണത്തില്‍ കാലാതാമസം നേരിടുന്നുവെന്നാരോപിച്ച് കുട്ടനാട്ടില്‍ കര്‍ഷകര്‍ പ്രതിഷേധവമായി രംഗത്ത്. രണ്ടാം കൃഷി പൂര്‍ത്തിയായ പാടശേഖരങ്ങളിലെ നെല്ലു സംഭരണം വൈകുന്നതിനെതിരെയാണ് സംയുക്ത പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നെല്‍കര്‍ഷകര്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിലിറങ്ങി പ്രതിഷേധിച്ചത്.സാധാരണ നിലയില്‍ രണ്ടാം കൃഷി പൂര്‍ത്തിയായാല്‍ വളരെ വേഗത്തില്‍ കുട്ടനാട്ടില്‍ വളരെ വേഗത്തില്‍ നെല്ലു സംഭരണം പൂര്‍ത്തിയാക്കി മില്ലുകള്‍ വഴി സര്‍ക്കാര്‍ കൊണ്ടുപോകുകയും കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. എന്നാല്‍ ഇത്തവണ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നാണ് കര്‍ഷര്‍ പറയുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സഹകരണ സംഘങ്ങള്‍ വഴി നെല്ലു സംഭരണം വേഗത്തിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സംഭരണത്തിലെ അനിശ്ചിതത്വം കാരണം വിളവെടുക്കേണ്ട സമയം കഴിഞ്ഞിട്ടും അതിനു കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.സപ്ലൈകോവഴി നെല്ലു മില്ലുകള്‍ വഴി എടുക്കുന്ന സംവിധാനം വര്‍ഷങ്ങളായി ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഒരു മില്ലു മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.നെല്ല് സംഭരണം വൈകുന്നത് വഴി നഷ്ടമുണ്ടാകുന്നുണ്ട്. അടുത്ത കൃഷി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട അവസ്ഥയാണ് നിലവില്‍. വലിയ തോതില്‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു.കൊയ്ത നെല്ല് വഴിയരുകില്‍ കിടന്ന് മോശമാകുകയാണെന്നും കര്‍ഷകര്‍ പറയുന്നു.രണ്ടു ദിവസം നെല്ലു കൂനകൂടി കിടന്നാല്‍ അതിന്റെ ഉളളു കീറും. കീറിക്കഴിഞ്ഞാല്‍ മനുഷ്യന് ഉപയോഗിക്കാന്‍ കഴിയില്ല. കോഴിത്തീറ്റയ്ക്ക് നല്‍കാനെ കഴിയുവെന്നും കര്‍ഷകര്‍ പറഞ്ഞു.ഉണങ്ങിയ നെല്ലാണെങ്കില്‍ പിന്നെയും കുഴപ്പമില്ല. അല്ലാത്തവ മോശമാകുമെന്നും കര്‍ഷകര്‍ പറയുന്നു.

Next Story

RELATED STORIES

Share it