Kerala

പോക്‌സോ കേസില്‍ പ്രതിയായ സംഗീതാധ്യാപകന്‍ തൂങ്ങിമരിച്ച നിലയില്‍

സ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ കുടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മൃതദേഹത്തിനു സമീപത്തുനിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

പോക്‌സോ കേസില്‍ പ്രതിയായ സംഗീതാധ്യാപകന്‍ തൂങ്ങിമരിച്ച നിലയില്‍
X

കോട്ടയം: ഏറ്റുമാനൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ സംഗീതാധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍കോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51) വാണ് മരിച്ചത്. വൈക്കം പഴയ ചുടുകാട്ടില്‍ കശുമാവില്‍ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പഴയ ചുടുകാട്ടില്‍ മൃതദേഹം തൂങ്ങിനില്‍ക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരാണു വിവരം വൈക്കം പോലിസില്‍ അറിയിച്ചത്. പോലിസ് സ്ഥലത്തെത്തി പ്രാഥമികനടപടികള്‍ പൂര്‍ത്തിയാക്കി.

ബന്ധുക്കളുടെ മൊഴിയെടുത്തശേഷം ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ കുടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മൃതദേഹത്തിനു സമീപത്തുനിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദലിത് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി അധ്യാപകനെ പോലിസ് അറസ്റ്റുചെയ്തത്. 16 വിദ്യാര്‍ഥികളാണ് സംഗീത അധ്യാപകനെനെതിരേ പരാതിയുമായി രംഗത്തുവന്നത്.

ലൈംഗികചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതിനല്‍കുകയായിരുന്നു. അറസ്റ്റിലായ ഇദ്ദേഹം പിന്നീട് റിമാന്‍ഡിലായി. ആദ്യം കുട്ടികള്‍ പരാതി നല്‍കിയെങ്കിലും പ്രഥമാധ്യാപകന്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാപിതാക്കള്‍ ജില്ലാ പോലിസ് മേധാവിയെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈഎസ്പിയ്ക്കു കൈമാറി. തുടര്‍ന്ന് കേസ് അന്വേഷിച്ച ഇദ്ദേഹം അധ്യാപകനെ അറസ്റ്റുചെയ്യുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Next Story

RELATED STORIES

Share it