Kerala

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്; മോന്‍സ് ജോസഫ് ഡെപ്യൂട്ടി ലീഡര്‍

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്; മോന്‍സ് ജോസഫ് ഡെപ്യൂട്ടി ലീഡര്‍
X

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചെയര്‍മാന്‍ പി ജെ ജോസഫിനെ പാര്‍ട്ടി തിരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് ഡെപ്യൂട്ടി ലീഡര്‍. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ പി സി തോമസ്, സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ മല്‍സരിച്ച ജോസഫ് വിഭാഗത്തിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. തൃക്കരിപ്പൂര്‍, കോതമംഗലം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഇരിങ്ങാലക്കുട, തിരുവല്ല, ഇടുക്കി, കുട്ടനാട് എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ തോല്‍വി ഏറ്റുവാങ്ങിയത്. തൊടുപുഴയില്‍ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സും പാര്‍ട്ടിയുടെ അഭിമാനം കാത്തു.

Next Story

RELATED STORIES

Share it