Kerala

കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ വൈകാതെ പാര്‍ടി വിട്ടു വരും: പി സി ചാക്കോ

ആരൊക്കെയാണ് കോണ്‍ഗ്രസ് വിട്ടു വരുന്നതെന്നോ അവരുടെ പേരുകളോ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.വരാന്‍ പോകന്ന സമുന്നതരായ നേതാക്കള്‍ തന്നെ ഇക്കാര്യം പറയും.ആരുടെയും ചുവട് പിടിച്ചല്ല അവര്‍ വരുന്നത്.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇന്നത്തെ പ്രവര്‍ത്തന ശൈലിയോടെ ശക്തമായ വിയോജിപ്പുള്ള നിരവധി നേതാക്കന്മാരെ തനിക്ക് അറിയാം. ഇവരില്‍ പലരും സമീപ ദിവസങ്ങളില്‍ തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുമെന്നും പി സി ചാക്കോ വ്യക്തമാക്കി

കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ വൈകാതെ പാര്‍ടി വിട്ടു വരും: പി സി ചാക്കോ
X

കൊച്ചി: കോണ്‍ഗ്രസില്‍ അസംതൃപ്തരമായ നിരവധി നേതാക്കള്‍ ഉണ്ടെന്നും ഇവര്‍ വൈകാതെ തന്നെ പാര്‍ടി വിട്ടു പുറത്തുവരുമെന്നും അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന് പി സി ചാക്കോ.ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തി പി സി ചാക്കോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ആരൊക്കെയാണ് കോണ്‍ഗ്രസ് വിട്ടു വരുന്നതെന്നോ അവരുടെ പേരുകളോ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.വരാന്‍ പോകന്ന സമുന്നതരായ നേതാക്കള്‍ തന്നെ ഇക്കാര്യം പറയും.ആരുടെയും ചുവട് പിടിച്ചല്ല അവര്‍ വരുന്നത്.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇന്നത്തെ പ്രവര്‍ത്തന ശൈലിയോടെ ശക്തമായ വിയോജിപ്പുള്ള നിരവധി നേതാക്കന്മാരെ തനിക്ക് അറിയാം. ഇവരില്‍ പലരും സമീപ ദിവസങ്ങളില്‍ തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുമെന്നും പി സി ചാക്കോ വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാന ഭാരത്താല്‍ തല താഴ്ന്നു പോകുന്ന വിധത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തുമാത്രം വൃത്തികെട്ട ആരോപണങ്ങളാണ് ഉയര്‍ന്നുവന്നതെന്നും പി സി ചാക്കോ ചോദിച്ചു.അദ്ദേഹത്തിന് അതില്‍ പ്രശ്‌നമില്ലായിരിക്കും പക്ഷേ അപമാനം സഹിക്കേണ്ടിവന്നത് സാധാരണക്കാരയ പ്രവര്‍ത്തകരാണെന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കണമെന്നും പി സി ചാക്കോ പറഞ്ഞു.ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കാന്‍ സ്ഥാനാര്‍ഥിയെപ്പോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസിന്റെ ദുര്യോഗത്തെയാണ് വെളിപ്പെടുത്തുന്നത്.കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ ഭാഗമായിരുന്നിട്ട് കേരളത്തിലേക്ക് മടങ്ങിവന്നിട്ട് ഇന്നുവരെ കോണ്‍ഗ്രസിന്റെ ഒരു തീരുമാനത്തിലും താനോ തന്നെപ്പോലെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോ ഭാഗഭാക്കായിരുന്നില്ലെന്നും പി സി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്വം മറ്റാരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടാന്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കേണ്ട. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമോ പങ്കോ ഇല്ലെന്നും പി സി ചാക്കോ പറഞ്ഞു.കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ച തെറ്റായ തീരുമാനത്തിലുള്ള പ്രതിഷേധം കൂടിയാണ് തന്റെ രാജിയെന്നും പി സി ചാക്കോ പറഞ്ഞു.കെ സുധാകരന്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ പാര്‍ടിയല്ല സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഗ്രൂപ്പു നേതാക്കന്മാരാണെന്നാണ്.ഗ്രൂപ്പ നേതാക്കന്മാര്‍ പാര്‍ടി താല്‍പര്യമനുസരിച്ചല്ല അവരുടെ വ്യക്തി താല്‍പര്യമനുസരിച്ചാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നാണ്. സുധാകരന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ പോലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അദ്ദേഹത്തോട് ആലോചിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞതാണ്.

ഇത്തരത്തിലുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന്റെ സാധ്യതയെ ഇല്ലാതാക്കിയെന്ന് ഇനി വര്‍ക്കിംഗ് പ്രസിഡന്റ് എന്ന് പറഞ്ഞു നടക്കുന്നത് അപമാനമാണെന്നും ഇപ്പോള്‍ തിരഞ്ഞെടുപ്പായതിനാല്‍ താന്‍ രാജിവെയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതാണ്.സുധാകരന്‍ ഇത് നിഷേധിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളെയാണ് നിഷേധിക്കുന്നതെന്നും പി സി ചാക്കോ പറഞ്ഞു.താന്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്.അദ്ദേഹം തന്നോട് പറഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.ശരത് പവാറിന്റെ നിര്‍ദേശം അനുസരിച്ച് കേരളത്തില്‍ എല്‍ഡിഎഫിനുവേണ്ടി പ്രചരണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കും. ഇതിനു ശേഷം ഡല്‍ഹിയില്‍ എത്തിയതിനു ശേഷം ശരത് പവാറുമായി ആലോചിച്ച് പാര്‍ട്ടി നിര്‍ദേശിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നും പി സി ചാക്കോ പറഞ്ഞു.

Next Story

RELATED STORIES

Share it