പ്രതിപക്ഷ നേതാവ് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

അലവന്‍സ് ഉള്‍പ്പെടെ 90,437 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഏല്‍പിച്ചു.

പ്രതിപക്ഷ നേതാവ് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. അലവന്‍സ് ഉള്‍പ്പെടെ 90,437 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഏല്‍പിച്ചു. സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ 2,50000 രൂപയും റിട്ട. ഡിജിപി കെ പി സോമരാജന്‍ ഒന്നര ലക്ഷം രൂപയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഒരുമാസത്തെ ശമ്പളവും നല്‍കി. കരിക്കകം ദേവീക്ഷേത്ര കമ്മിറ്റി 25,000 രൂപയും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ 50,000 രൂപയും നല്‍കി.

സ്വാമി സന്ദീപാനന്ദഗിരി ഒരുലക്ഷം രൂപ സംഭാവന നല്‍കി. ഇതിനുപുറമേ ചെറിയ കുട്ടികളുടെ സമ്പാദ്യക്കുടുക്കയിലെ തുക മുതല്‍ സ്വര്‍ണാഭരണങ്ങള്‍വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരികയാണ്. സിപിഎം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി പി കെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് സ്വര്‍ണമോതിരം നല്‍കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഹുസൈന്‍ സ്വര്‍ണവള നല്‍കി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ സന്ദീപ്- ആര്യ ദമ്പതികളുടെ മകള്‍ ബാലമോള്‍ ജന്‍മദിനത്തില്‍ തന്റെ കുഞ്ഞുവള സംഭാവന നല്‍കി. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടുലക്ഷം രൂപയും സംഭാവന നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

RELATED STORIES

Share it
Top