Kerala

കൊവിഡ്-19: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ചാടിപ്പോയി

ഇറ്റലിയില്‍നിന്നെത്തിയ ഹരിയാന സ്വദേശിയാണ് മുങ്ങിയത്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഇന്ന് ഉച്ചക്കാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ്-19: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ചാടിപ്പോയി
X

തിരുവനന്തപുരം: കൊവിഡ്-19 രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ചാടിപ്പോയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഇറ്റലിയില്‍നിന്നെത്തിയ ഹരിയാന സ്വദേശിയാണ് മുങ്ങിയത്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഇന്ന് ഉച്ചക്കാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു.

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നാണ് വിദേശദമ്പതികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. യുകെയില്‍നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് തയ്യാറാവാതെ ഇവര്‍ കടന്നുകളയുകയായിരുന്നു.

Next Story

RELATED STORIES

Share it