Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം കാടാമ്പുഴ സ്വദേശിനി

കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷിയാണ് (69) കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണിത്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം കാടാമ്പുഴ സ്വദേശിനി
X

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷിയാണ് (69) കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണിത്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, സെറിബ്രോവാസ്‌ക്യൂലര്‍ ആക്‌സിഡന്റ്, എപ്പിലപ്സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ ഇന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.

സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. അവശനിലയിലായിരുന്ന രോഗിയെ കൊവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം മെക്കാനിക്കല്‍ വെന്റിലേഷന്‍ ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് ഹൃദയാഘാതമുണ്ടായതോടെ എസിഎല്‍എസ് പ്രകാരം ചികില്‍സ നല്‍കിയെങ്കിലും 7.30ന് രോഗി മരണത്തിന് കീഴടങ്ങി.

Next Story

RELATED STORIES

Share it