പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഉദയഗിരി തൊമരക്കാട്ടെ തട്ടാപറമ്പില്‍ ജോസഫാ(65)ണ് മരിച്ചത്

പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: മലയോര മേഖലയായ ചെറുപുഴയ്ക്കു സമീപം ഉദയഗിരിയില്‍ പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. തൊമരക്കാട്ടെ തട്ടാപറമ്പില്‍ ജോസഫാ(65)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തട്ടാപറമ്പില്‍ ദേവസ്യ, മാളിയേക്കല്‍ ഏലിയാമ്മ, തട്ടാപറമ്പില്‍ മിനി എന്നിവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് കുത്തേറ്റത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ജോസഫിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ക്കാണ് പരിക്കേറ്റത്. റോസമ്മയാണ് മരിച്ച ജോസഫിന്റെ ഭാര്യ. മക്കള്‍: ബീന, ബിജു, വിനു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തില്‍
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top