Kerala

നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ ബീയത്തില്‍ ഹൗസില്‍ ഇല്യാസ്(43)നെ കോയമ്പത്തൂറിലെ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്
X

പാലക്കാട്: മേപറമ്പ് രണ്ടാംമൈലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. മീന്‍ വാങ്ങാനായി എത്തിയതായിരുന്നു സീനത്ത്.

പുലര്‍ച്ചെ ആറരയോടെയാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പിന്നീട് മുന്നോട്ട് പോയി വൈദ്യുത പോസ്റ്റിലിടിക്കുകയും തുടര്‍ന്ന് മീന്‍ വാങ്ങാന്‍ നിന്നവരെയും വിദ്യാര്‍ഥികളുമായി മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലും കാര്‍ ഇടിച്ചു. റോഡിന്റെ മറുവശത്തേക്ക് പോകാനായി ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഓട്ടോയുടെ പിറകില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഗുരുതരമായി പരിക്കേറ്റ ബീയത്തില്‍ ഹൗസില്‍ ഇല്യാസ്(43)നെ കോയമ്പത്തൂറിലെ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു.


Next Story

RELATED STORIES

Share it