Kerala

ഒന്നരവയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറുവശം താമസിക്കുന്ന നാലകത്ത് ഹനീഫയുടെ മകന്‍ മുഹമ്മദ് സിയാനാണ് മരിച്ചത്.

ഒന്നരവയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു
X

പരപ്പനങ്ങാടി: ഒന്നരവയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറുവശം താമസിക്കുന്ന നാലകത്ത് ഹനീഫയുടെ മകന്‍ മുഹമ്മദ് സിയാനാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെയായിരുന്നു അപകടം.

വീട്ടുമുറ്റത്ത് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വെള്ളക്കെട്ടില്‍ വീണ് അപകടം സംഭവിക്കുകായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ഹനീഫ രണ്ടാഴ്ച മുമ്പാണ് നാട്ടില്‍നിന്നും വിദേശത്തെ ജോലിസ്ഥലത്തേക്ക് പോയത്. മാതാവ്: ഹയറുന്നീസ. രണ്ട് സഹോദരന്‍മാരുണ്ട്.

Next Story

RELATED STORIES

Share it