Kerala

ഒമിക്രോണ്‍: എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ മേക്ക് ഷിഫ്റ്റ് കൊവിഡ് വാര്‍ഡ്

അത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടെ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐസലേഷന്‍ വാര്‍ഡായിരിക്കും ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി

ഒമിക്രോണ്‍: എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ മേക്ക് ഷിഫ്റ്റ് കൊവിഡ് വാര്‍ഡ്
X

കൊച്ചി: ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ അത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടെ മേക്ക് ഫിഫ്റ്റ് കൊവിഡ് ഐസലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു.എല്‍ജി ഇലക്ട്രോണിക്‌സ് സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ ഒരു കോടി രൂപ വിനിയോഗിച്ചാണ് വാര്‍ഡ് സജ്ജമാക്കുന്നത്.

റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐസലേഷന്‍ വാര്‍ഡായിരിക്കും ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് ഇതര സാഹചര്യത്തില്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് ആയി പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഈ യൂനിറ്റിന്റെ സജ്ജീകരണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ പറഞ്ഞു.19 ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, അള്‍ട്രാസൗണ്ട് തുടങ്ങി തീവ്ര പരിചരണത്തിനു സഹായകമാകുന്ന ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് എല്‍ജി ഇലക്ട്രോണിക്‌സ് നല്‍കുന്നത്.

Next Story

RELATED STORIES

Share it