Kerala

സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു; അഞ്ച് ദിവസത്തിനിടെ ഒരു രൂപയിലധികം വര്‍ധന

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.82 രൂപയിലും ഡീസല്‍ ലിറ്ററിന് 70.86 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.82 രൂപയും ഡീസല്‍ ലിറ്ററിന് 69.84 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു; അഞ്ച് ദിവസത്തിനിടെ ഒരു രൂപയിലധികം വര്‍ധന
X

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൊണ്ട് ഇന്ധനവിലയില്‍ ഒരു രൂപയിലധികം വര്‍ധന. പെട്രോളിന് 1.34 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.82 രൂപയിലും ഡീസല്‍ ലിറ്ററിന് 70.86 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.82 രൂപയും ഡീസല്‍ ലിറ്ററിന് 69.84 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 72.42 രൂപയും ഡീസലിന് 65.82 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.1 രൂപയും ഡീസലിന് 69.03 രൂപയുമാണ് വിലനിലവാരം.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.43 രൂപയാണ്. ഡീസല്‍ ലിറ്ററിന് 25 പൈസ ഉയര്‍ന്ന് 70.25 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച 14 പൈസ, ബുധനാഴ്ച 26 പൈസ, വ്യാഴാഴ്ച 29 പൈസ, വെള്ളിയാഴ്ച 35 പൈസ എന്നീ നിരക്കിലാണ് പെട്രോളിന്റെ വില ഉയര്‍ന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എക്‌സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്.

ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ധനവാണ് നിലവില്‍ ഇന്ത്യയിലെ ഇന്ധനനിരക്കിനെയും ബാധിക്കുന്നത്. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 59.07 ഡോളറിലാണ് വ്യാപാരം. അതേസമയം ഇന്ന് ഡോളര്‍ 71.50 രൂപയിലാണ് വിനിമയം നടക്കുന്നത്.

Next Story

RELATED STORIES

Share it