സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 105.79 രൂപ
BY NSH8 Oct 2021 4:25 AM GMT

X
NSH8 Oct 2021 4:25 AM GMT
തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിച്ച് സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്ധിപ്പിച്ചു. പെട്രോള് ലിറ്ററിന് 30 പൈസയും ഡീസല് ലിറ്ററിന് 37 പൈസയുമാണ് വര്ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന് 105.79 രൂപയും ഡീസലിന് ലിറ്ററിന് 99.10 രൂപയുമാണ് ഇന്നത്തെ പുതുക്കിയ വില. കൊച്ചിയില് പെട്രോളിന് 103.97 രൂപയും ഡീസലിന് 97.39 രൂപയുമായി.
കോഴിക്കോട് പെട്രോളിന് 104.17 രൂപയും ഡീസലിന് 97.41 രൂപയുമാണ് വില. ഇന്ധന വില ഇന്നലെയും വര്ധിപ്പിച്ചിരുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്നലെ സംസ്ഥാനത്ത് വര്ധിപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.37 രൂപയും ഡീസലിന് 3.42 രൂപയുമാണ് വര്ധിച്ചത്. അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണവില കുതിക്കുകയാണ്.
Next Story
RELATED STORIES
'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ
17 Aug 2022 3:37 PM GMT'പാര്ട്ടി ഡ്രഗ്ഗ്', മാരക മയക്കുമരുന്നുമായി മോഡലിങ് ആര്ട്ടിസ്റ്റ്...
17 Aug 2022 3:30 PM GMTസ്വര്ണ്ണക്കവര്ച്ചയിലെ കമ്മീഷനില് തര്ക്കം: യുവാവില്നിന്ന് കാറും...
17 Aug 2022 3:20 PM GMTകോടിയേരി മഅ്ദനിയെ പിടിച്ചുകൊടുത്തിട്ട് 12 വര്ഷം
17 Aug 2022 3:15 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTകെഎംസിസി ബഹ്റെയ്ന്; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
17 Aug 2022 2:58 PM GMT