Kerala

ഓച്ചിറ സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ബിന്ദു കൃഷ്ണയ്‌ക്കെതിരേ പോക്‌സോ കേസ്

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെനിന്ന് ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് ഓച്ചിറ പോലിസ് പറഞ്ഞു.

ഓച്ചിറ സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ബിന്ദു കൃഷ്ണയ്‌ക്കെതിരേ പോക്‌സോ കേസ്
X

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെനിന്ന് ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് ഓച്ചിറ പോലിസ് പറഞ്ഞു.

ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ പ്രചരിപ്പിക്കരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് ഇന്നലെ രാത്രിയോടെ ഓച്ചിറ പോലിസ് കേസെടുത്തത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ബിന്ദു കൃഷ്ണയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പരാതിയെ തുടര്‍ന്ന് ബിന്ദു ഫെയ്‌സ്ബുക്കില്‍നിന്ന് തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്നും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊല്ലം ഓച്ചറയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Next Story

RELATED STORIES

Share it