Kerala

സംവരണം: മോദിക്ക് നന്ദി അറിയിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എന്‍എസ്എസ്സിന്റെ കത്ത്

മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിനു നന്ദി അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

സംവരണം: മോദിക്ക് നന്ദി അറിയിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എന്‍എസ്എസ്സിന്റെ കത്ത്
X

കോട്ടയം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിനു നന്ദി അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നു. അതേസമയം, കത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നു എന്നത് ശ്രദ്ധേയമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്നാണ് കോണ്‍ഗ്രസിനെതിരായ കത്തിലെ പരാമര്‍ശം.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നീതിബോധവും ഇച്ഛാശക്തിയും തെളിയിച്ചിരിക്കുകയാണെന്നായിരുന്നു സുകുമാരന്‍ നായരുടെ ആദ്യപ്രതികരണം. സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച്് കത്തയച്ചത് ഏറെ പ്രാധാന്യത്തോടെയാണ് ബിജെപി കേന്ദ്രങ്ങള്‍ കാണുന്നത്. സാമ്പത്തിക സംവരണത്തിന്റെ ചുവടുപിടിച്ച് എന്‍എസ്എസ്സുമായി കൂടുതല്‍ അടുക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ശബരിമല യുവതീ പ്രവേശന വിവാദം ഉയര്‍ന്നുവന്നതു മുതല്‍ ബിജെപിയോടും ആര്‍എസ്എസ്സിനോടും മൃദുസമീപനം പുലര്‍ത്തുന്ന സമീപനമാണ് എന്‍എസ്എസ് സ്വീകരിച്ചുവന്നിരുന്നത്.

Next Story

RELATED STORIES

Share it