Kerala

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ പ്രസ്താവന വഴിപാട് പോലെ: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ പ്രസ്താവനയക്കം ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ല.വെകി ഉദിച്ച വിവേകമാണിതെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരേ സിപിഎമ്മുമായി സഹകരിച്ചു കൊണ്ടുള്ള സമരത്തിന് ഇല്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ല

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ പ്രസ്താവന വഴിപാട് പോലെ: മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ വഴിപാട് പോലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മാര്‍ഥതയും സത്യസന്ധതയും അതിനില്ല. വൈകി ഉദിച്ച വിവേകമാണിതെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൂട്ടായ സമരത്തിന് ഇല്ലെന്നും കെപിസിസി പ്രസിഡന്റ് ആവര്‍ത്തിച്ചു. സിപിഎമ്മുമായി സഹകരിച്ചു കൊണ്ടുള്ള സമരത്തിന് ഇല്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ല. കോണ്‍ഗ്രസ് തന്നെയാണ് സമര രംഗത്തുള്ളത്.

അഖിലേന്ത്യാ തലത്തിലും കോണ്‍ഗ്രസാണ് സമരം നയിക്കുന്നത്. ഫാസിസത്തിനെതിരായ പോരാട്ടമാണ് നടക്കുന്നത്. ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എന്നും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഫാസിസത്തെ കുറിച്ച് ലോകത്തോട് സംസാരിച്ച ആദ്യ ഇന്ത്യന്‍ നേതാവ്. മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത നിലപാടാണ് ഫാസിസ്റ്റുകള്‍ സ്വീകരിച്ചിരുന്നത്. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ ഇന്നേവരെ ഇളകാത്ത നിലപാടെടുത്ത ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്നും മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറഞ്ഞു.പൗരത്വ നിയമ പ്രശ്‌നം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ് എംപിമാരെല്ലാം ലോംങ് മാര്‍ച്ച് നടത്തി വരുകയാണ്. ഡിസിസി പ്രസിഡന്റുമാര്‍ വരുന്ന 15 മുതല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പദയാത്രകള്‍ നടത്തും. ഇങ്ങനെ എല്ലാ രംഗത്തും കോണ്‍ഗ്രസ് തന്നെയാണ് സമരത്തിന് മുന്നിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it