Kerala

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഭരണഘടന സംരക്ഷണ മാര്‍ച്ചു നടത്തി സിപി ഐ;ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചിട്ടുണ്ടെകില്‍ പാദസേവകരെയും തുരത്തുമെന്ന് കെ ഇ ഇസ്മയില്‍

ഒരു മതം ,ഒരു സംസ്‌ക്കാരം ,ഒരു ഭാഷ എന്നിങ്ങനെ ഓരോന്നായി ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നത് മുസ് ലിം മതവിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന സമരം എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ സമരത്തെ അടിച്ചമര്‍ത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചത് .എന്നാല്‍ ഇന്ത്യയിലെ പ്രമുഖ കാംപസുകളിലെ കുട്ടികളടക്കം തെരുവിലിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം ഇന്ത്യ നിലനിന്നു കാണണമെന്ന് വിചാരിച്ചവര്‍ ഒന്നാകെ രംഗത്തിറങ്ങുകയാണ് ഉണ്ടായതെന്നും ഇസ്മായില്‍ പറഞ്ഞു.ഇന്ത്യയുടെ നിലനില്‍പ്പാണ് പ്രശ്‌നമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു .മതത്തിനതീതമായി സ്വതന്ത്രസമരത്തിലൂടെ നേടിയെടുത്ത മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനധിപത്യവാദികളായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായി നില്‍ക്കണം

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഭരണഘടന സംരക്ഷണ മാര്‍ച്ചു നടത്തി സിപി ഐ;ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചിട്ടുണ്ടെകില്‍ പാദസേവകരെയും തുരത്തുമെന്ന് കെ ഇ ഇസ്മയില്‍
X

കൊച്ചി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സിപി ഐ യുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഭരണഘടന സംരക്ഷണ മാര്‍ച്ച് നടത്തി.സിപിഐ എറണാകുളം ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളമശേരിയില്‍ നിന്നും രാജേന്ദ്രമൈതാനിവരെ നടത്തിയ ഭരണഘടന സംരക്ഷണ മാര്‍ച് സി പി ഐ ദേശീയ കൗണ് സില്‍ അംഗം കെ ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷുകാരെ തുരത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബ്രിട്ടീഷുകാരുടെ പാദസേവകരായ ആര്‍ എസ് എസ് ,ബിജെപി ക്കാരെ തുരത്തിയോടിക്കാന്‍ ജനാധിപത്യവാദികള്‍ക്ക് കഴിയുമെന്ന് കെ ഇ ഇസ്മായില്‍ പറഞ്ഞു.



ഒരു മതം ,ഒരു സംസ്‌ക്കാരം ,ഒരു ഭാഷ എന്നിങ്ങനെ ഓരോന്നായി ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നത് മുസ് ലിം മതവിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന സമരം എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ സമരത്തെ അടിച്ചമര്‍ത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചത് .എന്നാല്‍ ഇന്ത്യയിലെ പ്രമുഖ കാംപസുകളിലെ കുട്ടികളടക്കം തെരുവിലിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം ഇന്ത്യ നിലനിന്നു കാണണമെന്ന് വിചാരിച്ചവര്‍ ഒന്നാകെ രംഗത്തിറങ്ങുകയാണ് ഉണ്ടായതെന്നും ഇസ്മായില്‍ പറഞ്ഞു.ഇന്ത്യയുടെ നിലനില്‍പ്പാണ് പ്രശ്‌നമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു .മതത്തിനതീതമായി സ്വതന്ത്രസമരത്തിലൂടെ നേടിയെടുത്ത മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനധിപത്യവാദികളായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായി നില്‍ക്കണം ,ഇക്കാര്യത്തില്‍ കോണ്‍ഗ്രസെന്നോ ലീഗെന്നോ വ്യത്യാസം പാടില്ലെന്നും കെ ഇ ഇസ്മയില്‍ പഞ്ഞു.

നിലവില്‍ ഒരു മതവിഭാഗത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് മോഡി വാദിക്കുന്നത്.എന്നാല്‍ നോട്ട് നിരോധിച്ചപ്പോഴും ജി എസ് ടി നടപ്പിലാക്കുന്ന കാര്യത്തിലുമെല്ലാം മോഡി പറഞ്ഞതിന്റെ വിപരീതമാണ് നടന്നതെന്ന വസ്തുത ജനങ്ങള്‍ക്ക് മനസിലായി കഴിഞ്ഞു.നീതി ന്യായ വ്യവസ്ഥിതിയടക്കം വന്‍ സമ്മര്‍ദ്ദത്തെയാണ് അഭിമുഖീകരിക്കുന്നത്.പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി തങ്ങള്‍ക്ക് ആവശ്യമുള്ള ബില്ലുകള്‍ പാസാക്കിയെടുക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത് ,ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ മുന്നോട്ട് വെച്ച മുദ്രാവാക്യാങ്ങളാണ് മോഡി മുന്നോട്ടുവെക്കുന്നതെന്നും ഇതിനെ ചെറുത്ത് തോല്‍പിക്കണമെന്നും കെ ഇ ഇസ്മയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it