രാത്രിയില്‍ വഴിയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ച് കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍
നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യൂന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ യുവാക്കളാണ് കവര്‍ച്ചയ്ക്കിരയായത്.കടവന്ത്രയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള റൂമിലേക്ക് വരുന്ന വഴി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പ്രതികളായ രതീഷും വിനോദും ഇവരെ ആക്രമിച്ചത്

കൊച്ചി: രാത്രിയില്‍ വഴിയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ച കവര്‍ച്ച നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.കലൂര്‍ കതൃക്കടവ്,പേരത്താന്‍ വീട്ടില്‍ രതീഷ് (25), നെട്ടൂര്‍ കുരുവിലിങ്ങോട്ട് വീട്ടില്‍ ആന്റണി(ചെടി വിനോദ്-21) എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസിനെ നേതൃത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യൂന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ യുവാക്കളാണ് കവര്‍ച്ചയ്ക്കിരയായത്.കടവന്ത്രയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള റൂമിലേക്ക് വരുന്ന വഴി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പ്രതികളായ രതീഷും വിനോദും ഇവരെ ആക്രമിച്ചത്.
യുവാക്കള്‍ പ്രതികരിച്ചെങ്കിലും വിനോദ് അയാളുടെ കൈവശം ഇരുന്ന കത്തികൊണ്ട് ഇവര്‍ക്കുനേരെ വീശുകയായിരുന്നു. പേടിച്ചു പോയ യുവാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സമയത്ത് പ്രതിയായ വിനോദ് യുവാക്കളില്‍ ഒരാളെ കത്തികൊണ്ട് കുത്തുകയായിരുന്നു യുവാവ് പെട്ടെന്ന് മാറിയത് കൊണ്ട് കൈത്തണ്ടയില്‍ ആണ് കുത്തു കൊണ്ടത് ഈ സമയം അവര്‍ കുത്തുകൊണ്ട ആളുടെ പോക്കറ്റില്‍ നിന്നും പേഴ്‌സ് എടുത്ത് ഓടി കളയുകയായിരുന്നു. കയ്യില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി തുടര്‍ന്ന് ഓപ്പറേഷന്‍ കിങ് കോബ്ര യുടെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് പ്രതികള്‍ പിടിയിലായത് അന്വേഷണസംഘത്തില്‍ സെന്‍ട്രല്‍ എസ്‌ഐ സുനു മോന്‍, സീനിയര്‍ സിപിഒ അനീഷ് സിപിഒ മാരായ ജിജോ, ഇഗ്‌നേഷ്യസ് എന്നിവരുമുണ്ടായിരുന്നു.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT