Kerala

ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യം; സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോവില്ല: ശ്രീനിവാസന്‍

ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യം; സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോവില്ല: ശ്രീനിവാസന്‍
X

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. റെയില്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോവില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് ആദ്യം ശ്രദ്ധവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കും.

ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍.'- ശ്രീനിവാസന്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടുമതി വേഗത്തിലോടുന്ന ട്രെയിന്‍. വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാവൂ.

നേട്ടം ഉണ്ടാവുമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ടാവുമായിരുന്നില്ല. ഭരണത്തില്‍ ഇല്ലാത്തതുകൊണ്ടാവാം പലരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ശ്രീനിവാസന്‍ പരിഹസിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it