കോടിയേരിക്ക് മറുപടിയുമായി എന്‍ കെ പ്രേമചന്ദ്രന്‍; യഥാര്‍ത്ഥ സംഘി മുഖ്യമന്ത്രി പിണറായി വിജയന്‍
44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് തന്നെ സംഘിയാക്കി ചിത്രീകരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്നുതവണ മാറ്റിവെച്ച പിണറായി വിജയനല്ലേ യാഥാര്‍ത്ഥ സംഘിയെന്നും അദ്ദേഹം ചോദിച്ചു.

കൊല്ലം: സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി എന്‍ കെ പ്രേമചന്ദ്രന്‍ എംപി രംഗത്ത്. തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണമാണ് പ്രേമചന്ദ്രനെ ചൊടിപ്പിച്ചത്. താനല്ല സംഘിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറുമാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ഥ സംഘിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് തന്നെ സംഘിയാക്കി ചിത്രീകരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്നുതവണ മാറ്റിവെച്ച പിണറായി വിജയനല്ലേ യാഥാര്‍ത്ഥ സംഘിയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ താന്‍ ക്ഷണിച്ചിട്ടില്ല. ബിജെപി നേതാക്കളാണ് പ്രധാനമന്ത്രിയെ മോദി ഉദ്ഘാടനത്തിന് എത്തിച്ചത്. കൊല്ലം ബൈപ്പാസിന്റെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT