Kerala

നിപ: നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്; കേരളത്തില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കാന്‍ വാളയാറില്‍ പ്രത്യേക മെഡിക്കല്‍ സംഘം

നിപ: നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്; കേരളത്തില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കാന്‍ വാളയാറില്‍ പ്രത്യേക മെഡിക്കല്‍ സംഘം
X

വാളയാര്‍: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ഞായറാഴ്ച വാളയാറില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തില്‍ ചരക്ക് വാഹനങ്ങളെ അണുവിമുക്തമാക്കിയാണ് കടത്തിവിട്ടത്. പരിശോധനയ്ക്ക് കൂടുതല്‍ പോലിസ്, ആരോഗ്യപ്രവര്‍ത്തകരെയും വിന്യസിച്ചു. ഡോക്ടറും മൂന്ന് നഴ്‌സുമാരുമടങ്ങിയ മൊബൈല്‍ യൂനിറ്റ് സംഘവും അതിര്‍ത്തിയിലുണ്ട്. കേരളത്തിലെ കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടുമാസമായി തമിഴ്‌നാട് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

പനി, ജലദോഷം, തളര്‍ച്ച, മറ്റ് രോഗലക്ഷണങ്ങള്‍ എന്നിവ ഉള്ളവരെ പ്രവേശിപ്പിക്കില്ലെന്നും രോഗലക്ഷണമുള്ളവര്‍ യാത്ര ഒഴിവാക്കണമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കും. വാളയാറിന് പുറമേ സംസ്ഥാനത്തെ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റിലും തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി. കോയമ്പത്തൂരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ സംസ്ഥാനാന്തര യാത്ര നടത്തുമ്പോള്‍ സമീപത്തെ പോലിസ് സ്‌റ്റേഷനിലോ ആരോഗ്യവകുപ്പിലോ വിവരമറിയിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it