Kerala

ന്യൂസിലന്റ് ഭീകരാക്രമണം: അന്‍സി ബാവയുടെ മൃതദേഹം 25ന് നാട്ടിലെത്തിക്കും

ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയിലെത്തുക.

ന്യൂസിലന്റ് ഭീകരാക്രമണം: അന്‍സി ബാവയുടെ മൃതദേഹം 25ന് നാട്ടിലെത്തിക്കും
X

തിരുവനന്തപുരം: ന്യൂസിലന്റില്‍ ഭീകരാക്രമണത്തില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി ബാവയുടെ മൃതദേഹം 25ന് പുലര്‍ച്ചെ 3.05ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. 24ന് ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയിലെത്തുക.

നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം മുഖേന മൃതദേഹം കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it