Kerala

പുതുവല്‍സരാഘോഷം: പാര്‍ടികളില്‍ മയക്കുമരുന്നുപയോഗം നടന്നാല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കൊച്ചി സിറ്റി പോലിസ്

പാര്‍ടികളിലും ആഘോഷങ്ങളിലും മയക്കുമരുന്ന് വിതരണവും ഉപയോഗവും കര്‍ശനായി വിലക്കിയരിക്കുന്നതായി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇത് ലംഘിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുപയോഗം കണ്ടെത്തിയാല്‍ ആഘോഷം സംഘടിപ്പിക്കുന്ന ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

പുതുവല്‍സരാഘോഷം: പാര്‍ടികളില്‍ മയക്കുമരുന്നുപയോഗം നടന്നാല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കൊച്ചി സിറ്റി പോലിസ്
X

കൊച്ചി: ഡി ജെ പാര്‍ടികള്‍ ഉള്‍പ്പെടെയുള്ളവയുമായി പുതുവല്‍സരാഘോഷം സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍.ഇത് സംബന്ധിച്ച് വിവിധ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഹോട്ടലുകള്‍ക്ക് കൊച്ചി സിറ്റി പോലിസ് കൈമാറി.പാര്‍ടികളിലും ആഘോഷങ്ങളിലും മയക്കുമരുന്ന് വിതരണവും ഉപയോഗവും കര്‍ശനായി വിലക്കിയരിക്കുന്നതായി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇത് ലംഘിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുപയോഗം കണ്ടെത്തിയാല്‍ ആഘോഷം സംഘടിപ്പിക്കുന്ന ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പാര്‍ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ വിദേശ മദ്യം ഉപയോഗിക്കുന്നതിനായി കേരള അബ്കാരി ആക്ട് പ്രകാരം നിയമപരമായ അനുവാദം എക്‌സൈസ് വകുപ്പില്‍ നിന്നും വാങ്ങണം.ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കണം ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത്.സംശയകരമായ രീതിയിലുള്ള എന്തെങ്കിലും പ്രവര്‍ത്തികളോ സംഭവങ്ങളോ കണ്ടാല്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധയും സുരക്ഷയും നല്‍കണം.ആഘോഷങ്ങള്‍ നടക്കുന്ന ഹോട്ടലിനുള്ളിലും പുറത്തും വനിതകള്‍ അടക്കം മതിയായ സുരക്ഷാ ജീവനക്കാും ആവശ്യത്തിന് വെളിച്ചവും ഉണ്ടായിരിക്കണം.ബന്ധപ്പെട്ട അധികൃതരുടെ അനുവാദമില്ലാതെ എതെങ്കിലും വിധത്തിലുള്ള വെടിക്കെട്ടുകള്‍ പാടില്ല.ആഘോഷ പരിപാടികള്‍ മുഴുവനും സിസിടിവി കാമറകളുടെ നിരീക്ഷണത്തിലായിരിക്കണമെന്നും കൊച്ചി സിറ്റി പോലിസ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it