- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊങ്കണ്‍ പാതയില്‍ മഴക്കാല സമയക്രമീകരണം നാളെമുതല്‍
മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതിനാല്‍ തീവണ്ടികള്‍ വേഗത കുറച്ചാണ് ഓടിക്കുക. ഇതിനായാണ് യാത്രാ സമയം ദീര്‍ഘിപ്പിച്ചുള്ള പുതിയ സമയക്രമം.
തിരുവനന്തപുരം: മണ്‍സൂണ്‍ കാലം തുടങ്ങിയതോടെ നാളെമുതല്‍ കൊങ്കണ്‍ പാതയിലൂടെ കടന്നു പോകുന്ന തീവണ്ടികള്‍ക്ക് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 31 വരെ മാറിയ സമയക്രമം തുടരും.
മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതിനാല്‍ തീവണ്ടികള്‍ വേഗത കുറച്ചാണ് ഓടിക്കുക. ഇതിനായാണ് യാത്രാ സമയം ദീര്‍ഘിപ്പിച്ചുള്ള പുതിയ സമയക്രമം. എറണാകുളത്ത് നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെടുന്ന 12617-ാം നമ്പര്‍ എറണാകുളം ജങ്ഷന്‍- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ് പ്രസ് നാളെ മുതല്‍ രണ്ടു മണിക്കൂര്‍ 25 മിനിറ്റ് നേരത്തെ രാവിലെ 10.50ന് പുറപ്പെടും. മഡ്ഗാവില്‍ നിന്ന് പുറപ്പെടുന്ന 10215 മഡ്ഗാവ്- എറണാകുളം വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്‌സ് പ്രസ് രാത്രി ഒമ്പതിന് മഡ്ഗാവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് എറണാകുളത്തെത്തും.
പ്രത്യേക സ്റ്റോപ്പുകള്‍
തിരുനെല്‍വേലി- ഗാന്ധിധാം ഹംസഫര്‍ എക്‌സ് പ്രസിന് (നമ്പര്‍ 19423) കായംകുളത്ത് 12.18നും തൃശൂരില്‍ 4.02നും താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഗാന്ധിധാം- തിരുനെല്‍വേലി ഹംസഫര്‍ എക്‌സ് പ്രസ് (19424) തൃശൂരില്‍ പുലര്‍ച്ചെ 2.23നും കായംകുളത്ത് 5.27നും സ്റ്റോപ്പുണ്ട്. തിരുനെല്‍വേലി- ജാംനഗര്‍ ബൈവീക്കിലി എക്‌സ് പ്രസ് (19577) വള്ളിയൂരില്‍ രാവിലെ 8.19നും പാറശാലയില്‍ 9.44നും എത്തും. ജാംനഗര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് (19578) പാറശാലയില്‍ വൈകിട്ട് 7.10നും വള്ളിയൂരില്‍ രാത്രി 9.20നും എത്തും. തിരുവനന്തപുരം- ഹസ്‌റത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസിന് (12431) രാവിലെ 4.23നും ഹസ്‌റത്ത് നിസാമുദ്ദീന്‍ രാജധാനി- തിരുവനന്തപുരം എക്‌സ് പ്രസിന് (12432) രാത്രി 9.33നും കാസര്‍ഗോഡ് സ്റ്റോപ്പുണ്ടാകും. ഗാന്ധിധാം- നാഗര്‍കോവില്‍ വീക്കിലി എക്‌സ്പ്രസ് (16335) 5.28നും നാഗര്‍കോവില്‍- ഗാന്ധിധാം വീക്കിലി എക്‌സ്പ്രസ് (16336) പുലര്‍ച്ചെ 3.19നും കാഞ്ഞങ്ങാട് എത്തും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















