Kerala

തൃശൂര്‍ ജില്ലയില്‍ 8 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളും ഒരു ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയില്‍ 8 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
X

തൃശൂര്‍: കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് 19 സമ്പര്‍ക്ക കേസുകളുടെ അടിസ്ഥാനത്തില്‍ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളും ഒരു ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 8, 12 വാര്‍ഡുകള്‍, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 12ആം വാര്‍ഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഭാഗികമായും 9, 17 വാര്‍ഡുകളും, കൊരട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, ചാലക്കുടി നഗരസഭ 28 ആം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

രോഗവ്യാപന സാധ്യത കുറഞ്ഞ പശ്ചാത്തലത്തില്‍ വടക്കാഞ്ചേരി നഗരസഭ 12, 15, 33 ഡിവിഷനുകള്‍, മാള ഗ്രാമപഞ്ചായത്ത് 20 ആം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്, തെക്കുംകര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്, കോലഴി ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍, ചേലക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 26, 27, 28, 29, 30 എന്നീ ഡിവിഷനുകള്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഏഴാം ഡിവിഷന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 1, 5, 7 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.

Next Story

RELATED STORIES

Share it