Kerala

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

പുതൂര്‍മേലെ ചുണ്ടപ്പെട്ടി ഊരില്‍ ശാലിനി- മോഹന്‍ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം
X

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പുതൂര്‍മേലെ ചുണ്ടപ്പെട്ടി ഊരില്‍ ശാലിനി- മോഹന്‍ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മൂന്നുദിവസം മുമ്പ് പെരിന്തല്‍മണ്ണയിലെ സഹകരണാശുപത്രിയിലായിരുന്നു ശാലിനി കുഞ്ഞിന് ജന്‍മം നല്‍കിയത്. ഏഴാംമാസത്തില്‍ ജനിച്ച കുഞ്ഞിന് 620 ഗ്രാം തൂക്കമായിരുന്നു ഉണ്ടായിരുന്നത്.

ഈവര്‍ഷം അട്ടപ്പാടിയില്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ശിശുമരണമാണിത്. കഴിഞ്ഞവര്‍ഷം 14 ശിശു മരണമാണ് അട്ടപ്പാടിയില്‍നിന്ന് റിപോര്‍ട്ട് ചെയ്തത്. പോഷകാഹാരക്കുറവുമൂലമുള്ള ജനിതകവൈകല്യങ്ങളെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ നവജാതശിശുമരണങ്ങള്‍ വര്‍ധിച്ചുവരികയാണ്.

Next Story

RELATED STORIES

Share it