നവജാത ശിശുമരിച്ചത് ഓപ്പറേഷന്‍ തിയേറ്റര്‍ പൂട്ടിയതിനാലെന്ന്; പരാതിയുമായി ബന്ധുക്കള്‍
ഞയാഴ്ച വൈകിട്ട് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു.എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെ ചാവി ഇല്ലാത്തതിനാല്‍ യഥാ സമയം ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാനായില്ല.

പൊന്നാനി: രണ്ടു ദിവസം മുമ്പ് പൂര്‍ണ്ണ ചികിത്സ സജജമായ പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും ഡിഎംഒക്കും പരാതി നല്‍കി. വിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. കുഞ്ഞിന്റെ മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
പുറങ്ങ് മാരയാമുറ്റത്തുള്ള തൈപറമ്പില്‍ മുഹമ്മദ് റിയാസ്-റംസീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.പ്രസവവേദനയെത്തുടര്‍ന്ന് ഞയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഇവരെ വൈകിട്ട് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു.എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെ ചാവി ഇല്ലാത്തതിനാല്‍ യഥാ സമയം ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാനായില്ല.ഓപ്പറേഷന്‍ തിയേറ്റര്‍ പൂട്ടി ചാവിയുമായി ജീവനക്കാരന്‍ പോയതാണ് കാരണം. ബന്ധുക്കള്‍ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു.
പത്ത് മിനിറ്റലധികം കഴിഞ്ഞാണ് ഓപ്പറേഷന്‍ തീയേറ്റര്‍ തുറക്കാനായത്.ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ഇതിനെച്ചൊല്ലിയാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബഹളം വെച്ചത്.ഇതോടെ പൊന്നാനിയില്‍ നിന്ന് പോലീസെത്തി ബന്ധുക്കളോട് സംസാരിച്ചെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. പോലിസ് ലാത്തി വീശിയാണ് ആശുപത്രിയില്‍ തടിച്ചുകൂടിയവരെ വിരട്ടിയോടിച്ചത്. ആശുപത്രി ചികിത്സയ്ക്കായ് പൂര്‍ണ്ണ സജ്ജമാണെന്ന് അധികൃതര്‍ പറയുമ്പോഴും ഇക്കാര്യം നിഷേധിക്കുകയാണ് ആശുപത്രി സൂപ്രണ്ട്.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT