നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നാം പ്രതി നിയാസിന് ജാമ്യം

നെടുങ്കണ്ടം പോലിസ് സ്റ്റേഷിനിലെ സിവില്‍ പോലിസ് ഓഫിസറായിരുന്ന നിയാസ്. കേസിലെ ഒന്നാം പ്രതി സാബുവിനു കോടതി മുന്‍പു ജാമ്യം അനുവദിച്ചിരുന്നു.നിയാസ് കഴിഞ്ഞ ജൂലൈ ഒന്‍പതു മുതല്‍ റിമാന്റിലായിരുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നാം  പ്രതി നിയാസിന് ജാമ്യം

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നെടുങ്കണ്ടം പോലിസ് സ്റ്റേഷിനിലെ സിവില്‍ പോലിസ് ഓഫിസറായിരുന്ന നിയാസിനാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി സാബുവിനു കോടതി മുന്‍പു ജാമ്യം അനുവദിച്ചിരുന്നു.നിയാസ് കഴിഞ്ഞ ജൂലൈ ഒന്‍പതു മുതല്‍ റിമാന്റിലായിരുന്നു.

40,000 രൂപയ്ക്ക് തുല്യമായ രണ്ട് ആള്‍ ജാമ്യത്തിന്റെ ബോണ്ട് വെക്കണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി മുമ്പാകെ എല്ലാ തിങ്കളാഴ്ചയും മൂന്നു മാസത്തേക്ക് ഹാജരാവണം. തൊടുപുഴ സെഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നിങ്ങനെ നിബന്ധനകളോടെയാണ ജാമ്യം അനുവദിച്ചിരിക്കുന്നത്. എസ്ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായി റിമാന്റിലായത്.

RELATED STORIES

Share it
Top