Kerala

നെടുമ്പാശേരി വഴി സ്വര്‍ണകടത്ത്;ഒളിവിലായിരുന്ന യുവതി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ രണ്ടര കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ ഒളിവിലായിരുന്നു.ദുബായില്‍ നിന്നും ഇന്നു പുലര്‍ച്ചെ മടങ്ങിവരുന്നതിനിടയിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ പിടിയിലാകുന്നത്

നെടുമ്പാശേരി വഴി സ്വര്‍ണകടത്ത്;ഒളിവിലായിരുന്ന യുവതി പിടിയില്‍
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്നു മാസത്തിലേറെയായി ഒളിവിലായിരുന്ന യുവതി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി.ആലപ്പുഴ സ്വദേശിനി ശ്രീലക്ഷമിയാണ് പിടിയിലായത് .നെടുമ്പാശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ രണ്ടര കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ ഒളിവിലായിരുന്നു.ദുബായില്‍ നിന്നും ഇന്നു പുലര്‍ച്ചെ മടങ്ങിവരുന്നതിനിടയിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ പിടിയിലാകുന്നത്.മൂന്ന് മാസംമുമ്പാണ് ശുചിമുറിയിലെ വിമാത്താവളത്തിലെ ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വിമാനത്താവളത്തില്‍ കസ്റ്റംസ്പരിശോധന ശക്തമാണെന്ന് മനസിലാക്കിയ യുവതി സ്വര്‍ണം ശുചിമുറിയില്‍ ഉപേക്ഷിച്ച് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു. ശുചിമുറിയില്‍ നിന്നും സ്വര്‍ണം പുറത്തെത്തിക്കാന്‍ ചില ശ്രമങ്ങള്‍ ഇവര്‍ നടത്തിയെങ്കിലും അതിനു മുമ്പു തന്നെ കസ്റ്റംസ്് സ്വര്‍ണം കണ്ടെത്തിയതോടെ ശ്രീലക്ഷമിയുടെ പദ്ധതികള്‍ പൊളിഞ്ഞു.വിമാനത്താവളത്തിലെ സി സി ടി വി കാമറകളില്‍ നിന്നാണ് ശീലക്ഷ്മിയുടെ പങ്ക് അന്വേഷണസംഘം കണ്ടെത്തിയത്.ഇതിനിടയില്‍ ശ്രീലക്ഷമി തിരുവനന്തപുരം വഴി വിദേശത്തേയക്ക് മടങ്ങിയെങ്കിലും കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.

Next Story

RELATED STORIES

Share it