Kerala

നെടുമ്പാശേരിവഴി കടത്താന്‍ ശ്രമിച്ച 69 ലക്ഷത്തിന്റെ സ്വര്‍ണവും 13 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടി

നാലു സ്ത്രീകള്‍ അടക്കം ആറു പേരെ എയര്‍കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

നെടുമ്പാശേരിവഴി കടത്താന്‍ ശ്രമിച്ച 69 ലക്ഷത്തിന്റെ സ്വര്‍ണവും 13 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടി
X

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും,13 ലക്ഷം രൂപയുടെ വിദേശകറന്‍സിയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.നാലു സ്ത്രീകള്‍ അടക്കം ആറു പേര്‍ കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ ദോഹ വഴി ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അമേരിക്കയിലേയ്ക്ക്, പോകുവാന്‍ എത്തിയ യു എസ് പൗരത്വമുള്ള 75 കാരിയില്‍ നിന്നാണ് എട്ടു ലക്ഷം രൂപയുടെ വിദേശ കറന്‍സിപിടിച്ചത്. ക്വാലാലംപുരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ വന്ന ട്രിച്ചി സ്വദേശിനിയായ വനിതയില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചു .

ഇതേ വിമാനത്തില്‍ വന്ന ചെന്നൈ സ്വദേശിനിയായ സ്ത്രി ബാഗേജില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച 400 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി . ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരിയായ കൊല്ലം സ്വദേശിനിയായ സ്ത്രീയില്‍ നിന്നും 420 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചു .ഇവര്‍ ആഭരണങ്ങള്‍ ശരീരത്തില്‍ അണിഞ്ഞ് അതിന് മുകളില്‍ വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും വന്ന കല്‍ക്കത്ത സ്വദേശിയായ മഹ്‌റൂഫ് എന്നയാളില്‍ നിന്നും 858 ഗ്രാം സ്വര്‍ണ്ണം പിടിച്ചു .ഇയാളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി കൊണ്ടു പോകുവാന്‍ വന്ന മലപ്പുറം സ്വദേശിയായ ഉസ്മാനെയും വിമാനതാവളത്തിന്റെ പുറത്ത് വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി

Next Story

RELATED STORIES

Share it