Kerala

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ട് യാത്രക്കാരില്‍ നിന്നായിട്ടാണ് 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചത്. ദുബായി വഴി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകാനെത്തിയ സ്വിറ്റ്‌സര്‍ലന്റ് പൗരനില്‍ നിന്നും 16 ലക്ഷം രൂപയുടെ യൂറോയും ദുബായിയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 28,500 രൂപയുടെ യുഎസ് ഡോളറാണ് പിടിച്ചെടുത്തത്

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചു
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് യാത്രക്കാരില്‍ നിന്നായിട്ടാണ് 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചത്. ദുബായി വഴി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകാനെത്തിയ സ്വിറ്റ്‌സര്‍ലന്റ് പൗരനില്‍ നിന്നും 16 ലക്ഷം രൂപയുടെ യൂറോയും ദുബായിയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 28,500 രൂപയുടെ യുഎസ് ഡോളറാണ് പിടിച്ചെടുത്തത്.കോയമ്പത്തൂരില്‍ ടെക്‌സ്‌റ്റൈല്‍സ് യന്ത്രങ്ങളുടെ ടെക്‌നീഷ്യനാണ് സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍.ഇയാള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലായത്.

നിയമം അറിയാതെയാണ് യൂറോ കൈവശം സൂക്ഷിച്ചതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.എന്നാല്‍ നിയമാനുസൃതമായ പിഴ ചുമത്തുകയും ഇയാളുടെ യാത്ര മുടങ്ങുകയും ചെയ്തു. 50ലേറെ തവണ ഇയാള്‍ ഇന്ത്യയിലെത്തിയതായി പാസ്‌പോര്‍ട്ടില്‍ രേഖകളുണ്ട്.കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 28,500 രൂപയുടെ യു.എസ് ഡോളറാണ് പിടിച്ചെടുത്തത്. ഇന്ത്യന്‍ രൂപ കണക്കാക്കുമ്പോള്‍ ഏകദേശം 16 ലക്ഷം രൂപയോളം വരും. വിദേശത്തേക്ക് ജോലിക്കാരെ അയക്കുന്ന ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് ഇയാള്‍. കസ്റ്റംസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Next Story

RELATED STORIES

Share it