Kerala

നെടുമങ്ങാട് സ്‌റ്റേഷന്‍ ആക്രമണം: കൂട്ടുപ്രതിയുടെ കുടുംബത്തെ പോലിസ് പീഡിപ്പിക്കുന്നുവെന്ന ഹരജി ഹൈക്കോടതി തള്ളി

കേരളത്തില്‍ സമീപകാലത്തൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും പീഡനാരോപണം അന്വേഷണത്തെ തടസ്സപ്പെടുത്താനാണെന്നും പോലിസിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വി പി താജുദ്ദീന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതി വിധിക്കെതിരേ ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനംചെയ്ത ഹര്‍ത്താലിലാണ് പോലിസ് സ്‌റ്റേഷന് നേരെ ബോംബാക്രമണമുണ്ടായത്.

X

തിരുവനന്തപുരം: നെടുമങ്ങാട് പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പോലിസ് പീഡിപ്പിക്കുകയാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അതീവഗൗരവമേറിയ ഈ കേസില്‍ അന്വേഷണം പോലിസ് ത്വരിതപ്പെടുത്തണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കേരളത്തില്‍ സമീപകാലത്തൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും പീഡനാരോപണം അന്വേഷണത്തെ തടസ്സപ്പെടുത്താനാണെന്നും പോലിസിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വി പി താജുദ്ദീന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതി വിധിക്കെതിരേ ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനംചെയ്ത ഹര്‍ത്താലിലാണ് പോലിസ് സ്‌റ്റേഷന് നേരെ ബോംബാക്രമണമുണ്ടായത്.

കേസിലെ മുഖ്യപ്രതി ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിനെ ഒളിവില്‍ പാര്‍പ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടിലാണ് പോലിസ് അന്വേഷണത്തിനെത്തിയത്. ഇത് പീഡനമാണെന്നാരോപിച്ചാണ് സേതുമാധവന്റെ പിതാവ് ഗോപിനാഥന്‍നായര്‍ ഹരജി നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it