Kerala

സംസ്ഥാന അധ്യക്ഷ പദവിയും കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയവും എന്‍സിപിക്ക് തലവേദനയാകുന്നു; ചര്‍ച്ചയ്ക്കായി നേതാക്കള്‍ മുംബൈക്ക്

നിലവില്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എംഎല്‍എ അടക്കം ഏഴു നേതാക്കളെയാണ് കേരളത്തിന്റെ ചുമതലയുള്ള പാര്‍ടി ദേശിയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്കായി മുംബൈക്ക് വിളിപ്പിച്ചിരിക്കുന്നത്.നാളെ വൈകുന്നേരം മൂന്നിന് മുംബൈയിലെ പ്രഫുല്‍ പട്ടേലിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച.എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അടുത്തിടെ അന്തരിച്ചതോടെയാണ് പുതിയ പ്രതിസന്ധി പാര്‍ടിയില്‍ ഉടലെടുത്തത്

സംസ്ഥാന അധ്യക്ഷ പദവിയും കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയവും എന്‍സിപിക്ക് തലവേദനയാകുന്നു; ചര്‍ച്ചയ്ക്കായി നേതാക്കള്‍ മുംബൈക്ക്
X

കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും കുട്ടനാട് സീറ്റിലെ സ്ഥാനാര്‍തി നിര്‍ണയവും എന്‍സിപിക്ക് കീറാമുട്ടിയാകുന്നു. കേരളത്തിലെ നേതാക്കളെ പാര്‍ടി കേന്ദ്ര നേതൃത്വം മുംബൈയക്ക് വിളിച്ചിപ്പു. നേതാക്കള്‍ നാളെ മുബൈയ്ക്ക് പോകും. നിലവില്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എംഎല്‍എ അടക്കം ഏഴു നേതാക്കളെയാണ് കേരളത്തിന്റെ ചുമതലയുള്ള പാര്‍ടി ദേശിയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്കായി മുംബൈക്ക് വിളിപ്പിച്ചിരിക്കുന്നത്.നാളെ വൈകുന്നേരം മൂന്നിന് മുംബൈയിലെ പ്രഫുല്‍ പട്ടേലിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച.എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അടുത്തിടെ അന്തരിച്ചതോടെയാണ് പുതിയ പ്രതിസന്ധി പാര്‍ടിയില്‍ ഉടലെടുത്തത്.

കെ എം മാണി മരിച്ചതിനെ തുടര്‍ന്ന് പാലായില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി എന്‍സിപിയിലെ മാണി സി കാപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ നിലവിലെ മന്ത്രിയായ എ കെ ശശീന്ദ്രനെ മാറ്റി പകരം മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന് പാര്‍ടിയില്‍ ഒരു വിഭാഗം നേരത്തെ തന്നെ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും ഇതിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ തോമസ് ചാണ്ടിയുടെ നിര്യാണം സംഭവിച്ചത്. ഇതോടെ എ കെ ശശീന്ദ്രനെ പാര്‍ടി സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യ ശക്തമായിരിക്കുകയാണ്.ഈ വിഷയം നാളെ കൂടിക്കാഴ്ചയില്‍ ശക്തമാകും.തോമസ് ചാണ്ടി അന്തരിച്ചതോടെ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്തു വരികയാണ്.കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ സിപി എം ശ്രമം നടത്തുന്നുണ്ടെങ്കിലും സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് എന്‍സിപി. ഇവിടെ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നതും എന്‍സിപിക്ക് വെല്ലുവിളിയായിരിക്കുകായാണ്.തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തോമസ് ചാണ്ടിയെ അനുകൂലിച്ചിരുന്നവര്‍ ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നിലവില്‍ പാര്‍ടിയില്‍ സജീവമായ നേതൃ നിരയിലുള്ള ആളെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്,ഇന്നലെ ചേര്‍ന്ന പാര്‍ടിയുടെ വിശാല എക്‌സിക്യൂട്ടീവിലും ഇതേ അഭിപ്രായമാണ് ഉയര്‍ന്നുവന്നത് ഇതും നാളത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it