Latest News

പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും: പി വി അന്‍വര്‍

അസോസിയേറ്റ് അംഗമാക്കിയതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് നന്ദിയെന്ന് പി വി അന്‍വര്‍

പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും: പി വി അന്‍വര്‍
X

മലപ്പുറം: പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതില്‍ എല്ലാവരോടും നന്ദിയെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. താന്‍ പണ്ടു പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരേ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'പിണറായിസത്തിനെതിരേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ടു ചെയ്യും. പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും. താന്‍ മല്‍സരിക്കുന്നതിനേക്കാളും പ്രധാനം യുഡിഎഫ് അധികാരത്തിലെത്തുന്നതാണ്. യുഡിഎഫ് എവിടെ പറഞ്ഞാലും മല്‍സരിക്കും. ഇനി മല്‍സരിക്കേണ്ട എന്നു പറഞ്ഞാല്‍ മല്‍സരിക്കില്ല'- അദ്ദേഹം വ്യക്തമാക്കി. പിണറായി വെള്ളാപ്പള്ളി നടേശനെ തോളിലേറ്റി നടക്കുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുന്നു. നിരീശ്വരവാദികളെ കുത്തിക്കയറ്റിയതു കൊണ്ടാണ് ശബരിമലയില്‍ കൊള്ള നടന്നത്. എല്ലാവരും കൈവിട്ട സര്‍ക്കാരും മുഖ്യമന്ത്രിയുമാണിത്. രണ്ടാം ടേമില്‍ മന്ത്രിമാരെ വെട്ടിയത് മുഖ്യന്‍ ഇടപ്പെട്ടാണ്. അത് മരുമകനെ മന്ത്രിയാക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it