Kerala

നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നാവിക സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

നേവിയില്‍ കമ്മീഷന്റ് ഓഫീസര്‍ എന്ന വ്യാജേനെ നേവല്‍ ഓഫീസറുടെ യൂനിഫോമും സീലുകളും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്നത്. പാലാരിവട്ടം ഭാഗത്ത് ഗാസ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. 30 ലക്ഷത്തോളം രൂപ ഇയാള്‍ി പലരില്‍ നിന്നുമായി കൈക്കലാക്കിയതായി വിവരം

നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ്  നാവിക സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍
X

കൊച്ചി: നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിങ് സ്ഥാപനം വഴി തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് പോലിസ് പിടിയില്‍. കോട്ടയം കൊണ്ടൂരില്‍ കണ്ണാമ്പിള്ളി വീട്ടില്‍ ജോബിന്‍(28) നെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റു ചെയ്തത്. നേവിയില്‍ കമ്മീഷന്റ് ഓഫീസര്‍ എന്ന വ്യാജേനെ നേവല്‍ ഓഫീസറുടെ യൂനിഫോമും സീലുകളും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്നത്. പാലാരിവട്ടം ഭാഗത്ത് ഗാസ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. 30 ലക്ഷത്തോളം രൂപ ഇയാള്‍ പലരില്‍ നിന്നുമായി കൈക്കലാക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, വിശദമായി തുടരന്വേഷണം നടത്തിവരികയാമെന്നും പാലാരിവട്ടം സി ഐ എസ് ശ്രീജേഷ് പറഞ്ഞു.

വിശാഖപട്ടണം നേവല്‍ ബേസ്, കൊച്ചിന്‍ നേവല്‍ ബേസ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ക്ലാര്‍ക്കായും, നേവി ഓഫീസര്‍ തസ്തികയിലും ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ഉയര്‍ന്ന റാങ്കിലുള്ള നേവല്‍ ഓഫീസറുടെ യൂനിഫോമും ചിഹ്നങ്ങളും കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഇദ്യോഗസ്ഥാനാണെന്നുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും, പാസും കണ്ടെത്തിയിട്ടുണ്ട്. തന്ത്രപ്രധാനമായ കൊച്ചിന്‍ നേവല്‍ ബേസിലും എന്‍എഡിയിലും ഇയാള്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നതായി പോലിസ് പറഞ്ഞു. നേവിയിലെ ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കൊച്ചി നഗരത്തില്‍ മോഷണ കേസില്‍ ഉള്‍പ്പെട്ട കാറില്‍ വ്യാജ നമ്പര്‍ രേഖപ്പെടുത്തി ഇയാള്‍ ഉപയോഗിച്ചിരുന്നു. ഈ കാറും പോലിസ് കണ്ടെടുത്തിട്ടുണ്ട്. പാലാരിവട്ടം എസ് ഐ അജയ് മോഹന്‍, സീനിയര്‍ സിപി.മാരായ പി കെ. ഗിരീഷ് കുമാര്‍, ജയകുമാര്‍, സിപിഒമാരായ രതീഷ്, മാഹിന്‍, ദിനൂപ്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it