Kerala

കവളപ്പാറയിലെ ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ.കെ മോഹന്‍ കുമാറും പി മോഹനദാസും ആവശ്യപ്പെട്ടു. കവളപ്പാറയിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തമാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കും. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനുള്ള ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കണം.കവളപ്പാറയില്‍ ദുരന്തമുണ്ടായ സ്ഥലത്തിന്റെ അപകട സാധ്യതയെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് പൊതുജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണം

കവളപ്പാറയിലെ ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: കനത്ത മഴയില്‍ മലപ്പുറം കവളപ്പാറയിലുണ്ടായ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിന് ബന്ധുക്കളുമായി ആലോചിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ.കെ മോഹന്‍ കുമാറും പി മോഹനദാസും ആവശ്യപ്പെട്ടു. കവളപ്പാറയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കമ്മീഷന്‍ ജില്ലാ കലകടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.കവളപ്പാറയിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തമാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനുള്ള ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കണം.കവളപ്പാറയില്‍ ദുരന്തമുണ്ടായ സ്ഥലത്തിന്റെ അപകട സാധ്യതയെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് പൊതുജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

റിപോര്‍ട്ട് പരസ്യമാക്കണമെന്ന ആവശ്യം കമ്മീഷനെ കണ്ട ജനങ്ങളാണ് ഉന്നയിച്ചത്. കവളപ്പാറ, പാതാര്‍, ദുരിതബാധിതര്‍ താമസിക്കുന്ന പൂതാനം സെന്റ് ജോര്‍ജ് പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പോത്തുകല്‍ പഞ്ചായത്തിലെത്തിയ കമ്മീഷന്‍ ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കും ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം വര്‍ധിപ്പിക്കണമെന്ന് ദുരിതബാധിതര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ നടത്തിയ പഠന റിപോര്‍ട്ടും കമ്മീഷന്‍ പരിശോധിച്ചു.സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് വൈകാതെ സര്‍ക്കാരിന് നല്‍കും.മലപ്പുറം എ. ഡി.എം, മെഹറലി, ഡപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ വി സുഭാഷ് ചന്ദ്രബോസ്, പെരിന്തല്‍മണ്ണ ഡി വൈ എസ് പി, കെ എ സുരേഷ് ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് , ദുരത നിവാരണം, ഫയര്‍ഫോഴ്‌സ്, ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്മീഷനൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it