പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ ദേശീയ ഡാറ്റ ഇന്നവേഷന്‍ ചലഞ്ചുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്
പൊതുഗതാഗത മാര്‍ഗങ്ങളെ കൂട്ടിയിണക്കുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന ദേശീയ തലത്തില്‍ നടക്കുന്ന പരിപാടിയാണിത്.

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങളെ കൂട്ടിയിണക്കുന്നതിനായി വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്(ഡബ്ല്യുആര്‍ ഐ)്, ഇന്ത്യ റോസ് സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ സിറ്റീസ,ടൊയോട മൊബിലിറ്റി ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ഡാറ്റ ഇന്നവേഷന്‍ ചലുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍). പൊതുഗതാഗത മാര്‍ഗങ്ങളെ കൂട്ടിയിണക്കുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന ദേശീയ തലത്തില്‍ നടക്കുന്ന പരിപാടിയാണിത്. സാങ്കേതിക വിദഗ്ധര്‍, ഗതാഗത മേഖലയിലുള്ളവര്‍, എന്‍.ജി.ഓകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തനം. കൊച്ചി നിവാസികള്‍ക്ക് അനുയോജ്യവും ഉപകാരപ്രദവുമായ രീതിയില്‍ പൊതുഗതാഗത സംവിധാനം പരിപോഷിപ്പിക്കാനുള്ള കെഎംആര്‍എല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. വിവിധ േമഖലയില്‍ നിന്നുള്ള അഭിപ്രായ ശേഖരണം ഇതിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍. പൊതുജന സൗഹൃദപരമായ യാത്ര ഉറപ്പാക്കുന്നതിന് ഡാറ്റ ഇന്നവേഷന്‍ ചലഞ്ച് വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പൊതുഗതാഗതത്തെ ഏകീകരിക്കുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സംയുക്തമായി പ്രവര്‍ത്തിച്ചുവരികയാണ് ടൊയോട മൊബിലിറ്റി ഫൗണ്ടേഷന്‍ ഡബ്ല്യുആര്‍ഐ ഇന്ത്യ എന്നിവര്‍.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT